പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട വധശിക്ഷ

Wait 5 sec.

തൂത്തുക്കുടി| തമിഴ്‌നാട്ടിലെ തൂത്തുക്കുടിയില്‍ പ്ലസ് ടു വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസില്‍ പ്രതിക്ക് ഇരട്ട വധശിക്ഷ. തൂത്തുക്കുടി പോക്സോ പ്രത്യേക കോടതിയാണ് ശിക്ഷ വിധിച്ചത്. കേസില്‍ മുഖ്യ പ്രതിയായ ധര്‍മ്മ മുനീശ്വരനെയാണ് കോടതി തൂക്കിലേറ്റാന്‍ വിധിച്ചത്. സംഭവം നടന്ന് 77 ദിവസങ്ങള്‍ക്കകമാണ് കോടതി വിധി പ്രസ്താവിച്ചത്.ഈ വര്‍ഷം മാര്‍ച്ചിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. തമിഴ്‌നാട്ടിലെ വിളാത്തികുളത്ത് പ്ലസ്ടുവിന് പഠിക്കുകയായിരുന്ന പെണ്‍കുട്ടിയെ പെട്ടെന്ന് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ വീടിനടുത്തുള്ള വിജനമായ വനപ്രദേശത്ത് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ലൈംഗിക അതിക്രമം, കൊലപാതകം എന്നീ രണ്ട് കുറ്റങ്ങള്‍ക്കും പ്രത്യേകമായിട്ടാണ് പ്രതിക്ക് കോടതി വധശിക്ഷ വിധിച്ചത്.തമിഴ്‌നാട്ടില്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങളില്‍ വിചാരണ വേഗത്തിലാക്കാനും പ്രതികള്‍ക്ക് കടുത്ത ശിക്ഷ ഉറപ്പാക്കാനും മുഖ്യമന്ത്രി വിജയ് പോലീസിനും അധികൃതര്‍ക്കും നിര്‍ദ്ദേശം നല്‍കിയ അതേദിവസമാണ് വിധി വന്നിരിക്കുന്നത്.Content Highlights:A special POCSO court in Thoothukudi has sentenced the prime accused, Dharma Muneeswaran, to a double death penalty for the sexual assault and brutal murder of a Plus Two student. The school girl went missing from Vilathikulam in March this year, and her body was later discovered in a nearby secluded forest area. Demonstrating remarkable speed in the judicial process, the court delivered the landmark verdict just 77 days after the horrific crime took place. Coincidentally, the strict judgment came on the exact day Tamil Nadu Chief Minister Vijay directed law enforcement to expedite trials and ensure maximum punishment in cases involving atrocities against women and children.