എബോളയെ കോവിഡ് പോലെ ഭയക്കണോ? അറിയാം ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ

Wait 5 sec.

എബോള വൈറസ് ആശങ്ക പടർത്തുന്ന സാഹചര്യത്തിൽ ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്. ആഫ്രിക്കൻ രാജ്യങ്ങളായ കോംഗോ, യുഗാണ്ട എന്നിവിടങ്ങളിൽ രോഗം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, അവിടെ നിന്നും എത്തുന്ന യാത്രക്കാരെ നിരീക്ഷിക്കാൻ നിർദ്ദേശമുണ്ട്. ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമെത്തുന്നവരെ വിമാനത്താവളം, തുറമുഖം എന്നിവിടങ്ങളിൽ നിരീക്ഷിക്കാനാണ് നീക്കം. കേരളത്തിന് പുറത്ത് വിമാനമിറങ്ങി ട്രെയിനിൽ എത്തുന്നവരെ റെയിൽവേ സ്റ്റേഷനുകളിൽ വെച്ചാകും നിരീക്ഷിക്കുക.രോഗിയുമായി നേരിട്ട് ഇടപഴകുമ്പോൾ മാത്രം പകരുന്ന രോഗമാണ് എബോള. അതുകൊണ്ട് തന്നെ കോവിഡ് പോലെ എബോളയെ ഭയക്കേണ്ടതില്ലെന്നാണ് ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നത്. എന്നാൽ, എബോള വൈറസ് ബാധിച്ചാലുള്ള മരണനിരക്ക് 50 ശതമാനമാണ്. പഴംതീനി വവ്വാലുകൾ, മുള്ളൻപന്നികൾ, കുരങ്ങുകൾ എന്നീ ജീവികളിൽ നിന്നാണ് എബോള വൈറസ് മനുഷ്യരിലേക്ക് പകരുന്നത്. വൈറസ് ബാധിതരുടെ രക്തം, മറ്റ് ശരീരസ്രവങ്ങൾ, രോഗികൾ ഉപയോഗിച്ച കിടക്ക, വസ്ത്രങ്ങൾ എന്നിവ വഴിയും രോഗം പടരാം. അതിനാൽ രോഗികളുമായുള്ള നേരിട്ടുള്ള സമ്പർക്കം നിർബന്ധമായും ഒഴിവാക്കേണ്ടതാണ്.also read:ബദാം കഴിക്കുന്നവരാണോ… ഒരു ദിവസം എത്രയെണ്ണം കഴിക്കാം? എങ്ങനെ കഴിക്കാം? അറിയാം ചില ​ഗുണങ്ങൾവൈറസ് മനുഷ്യശരീരത്തിൽ പ്രവേശിച്ചാൽ 2 മുതൽ 21 ദിവസത്തിനകം രോഗലക്ഷണങ്ങൾ പ്രകടമായി തുടങ്ങും. തലവേദന, തൊണ്ടവേദന, പെട്ടെന്നുണ്ടാകുന്ന പനി, തളർച്ച എന്നിവയാണ് രോഗത്തിന്റെ പ്രാഥമിക ലക്ഷണങ്ങൾ. രോഗം മൂർച്ഛിക്കുന്നതോടെ വയറിളക്കം, ഛർദ്ദി, അടിവയറ്റിൽ അതിയായ വേദന എന്നിവയ്ക്കും ഇത് കാരണമാകും. പിന്നീട് വൈറസ് ബാധ വൃക്ക, കരൾ എന്നിവയുടെ പ്രവർത്തനത്തെയും സാരമായി ബാധിക്കും.മൂന്ന് വകഭേദങ്ങളാണ് ഈ വൈറസിനുള്ളത്. എബോള, സുഡാൻ, ബുണ്ടിബുഗ്യോ (Bundibugyo) എന്നിവയാണ് അവ. ഇതിൽ ഏറ്റവും സങ്കീർണമായ ബുണ്ടിബുഗ്യോ വകഭേദമാണ് ഇപ്പോൾ പടരുന്നത്. നിലവിൽ എബോള വൈറസിന് മാത്രമാണ് അംഗീകൃത വാക്സിനും ചികിത്സയും ലഭ്യമായിട്ടുള്ളത്.The post എബോളയെ കോവിഡ് പോലെ ഭയക്കണോ? അറിയാം ആരോഗ്യവകുപ്പിന്റെ നിർദ്ദേശങ്ങൾ appeared first on Kairali News | Kairali News Live.