മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ആറം​ഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

Wait 5 sec.

മലപ്പുറം കൂമ്പാറ – കക്കാടം പൊയിൽ റോഡിൽ ഓടി കൊണ്ടിരുന്ന കാറിന് തീപിടിച്ച് അപകടം. കരുളായി സ്വദ്ദേശികൾ സഞ്ചരിച്ച കാറാണ് കത്തിനശിച്ചത്. പീടികപ്പാറക്കും കള്ളിപ്പാറക്കും ഇടയിൽ കൂമ്പാറ – കക്കാടം പൊയിൽ റോഡിലായിരുന്നു സംഭവം.ആറംഗ കുടുംബം തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. നിലമ്പൂരിൽ നിന്നും കക്കാടംപൊയിലിലേക്ക് പോകുകയായിരുന്നു. കാറിൽ നിന്നും പുക ഉയരുന്നത് കണ്ട പുറകിലെ വാഹനത്തിലുളളവരാണ് അറിയിച്ചത്. വേഗത്തിൽ കാറിൽ നിന്നിറങ്ങിയതിനാൽ വലിയ അപകടം ഒഴിവാകുകയായിരുന്നു.The post മലപ്പുറത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു, ആറം​ഗ കുടുംബം രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് appeared first on Kairali News | Kairali News Live.