ബലിപെരുന്നാൾ; ഖത്തറിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടെ മൂന്ന് ദിവസം അവധി

Wait 5 sec.

ഖത്തറിലെ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് തൊഴിൽ മന്ത്രാലയം പൂർണ ശമ്പളത്തോടെ മൂന്ന് ദിവസത്തെ ബലിപെരുന്നാൾ അവധി പ്രഖ്യാപിച്ചു. അവധി ദിനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 74 പ്രകാരമുള്ള ഓവർടൈം അലവൻസുകൾ നൽകണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു.ALSO READ: ഹജ്ജ് തീർത്ഥാ‌ട‌കർക്ക് മികച്ച സേവനം ഉറപ്പാക്കി ലുലു ; വിശുദ്ധ കേന്ദ്രങ്ങള്‍ക്ക് സമീപം പത്ത് പുതിയ സ്റ്റോറുകൾ കൂടി തുറന്നുമന്ത്രാലയങ്ങൾ, സർക്കാർ സ്ഥാപനങ്ങൾ, പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവയിലെ ജീവനക്കാർക്ക് അമീരി ദിവാൻ ചൊവ്വാഴ്ച (മെയ് 26 ) മുതൽ മെയ് 30 വരെ നേരത്തെ അവധി പ്രഖ്യാപിച്ചിരുന്നു. ഖത്തറിലെ എല്ലാം ബാങ്കുകള്‍ക്കും ധനകാര്യ സ്ഥാപനങ്ങള്‍ക്കും ചൊവ്വ, ബുധന്‍, വ്യാഴം ദിവസങ്ങളായിരിക്കും ബലിപെരുന്നാൾ അവധിയെന്ന് സെന്‍ട്രല്‍ ബാങ്ക് ഗവര്‍ണര്‍ അറിയിച്ചു.Qatar has announced a three-day paid Eid Al-Adha holiday for private sector employees. The Ministry of Labour also directed employers to provide overtime allowances for those working during the holiday period.The post ബലിപെരുന്നാൾ; ഖത്തറിൽ സ്വകാര്യ മേഖലയിലെ ജീവനക്കാർക്ക് ശമ്പളത്തോടെ മൂന്ന് ദിവസം അവധി appeared first on Kairali News | Kairali News Live.