മാത്യുവിന്റെ പുതിയ ചിത്രം ഒടിടിയിലേക്കെത്തുന്നു; തിയേറ്ററിൽ കാണാൻ പറ്റാത്തവർക്കിനി വീട്ടിൽ കാണാം

Wait 5 sec.

മലയാളികളുടെ പ്രിയ താരം മാത്യു തോമസ് കേന്ദ്ര കഥാപാത്രമായി എത്തിയ ‘സുഖമാണോ സുഖമാണ്’ സിനിമ ഒടിടിയിലേക്കെത്തുന്നു. ആമസോൺ പ്രൈമാണ് ഈ ചിത്രത്തിന്റെ ഒടിടി അവകാശം സ്വന്തമാക്കിയത്. മെയ് 29 മുതൽ സിനിമ പ്രേക്ഷകരുടെ സ്വീകരണമുറികളിലേക്കെത്തും.ദേവികാ സഞ്ജയിയാണ് ഈ സിനിമയിൽ നായികയായി എത്തിയത്. മാത്യുവും ദേവികയും ആദ്യമായി സ്‌ക്രീനിൽ ഒരുമിച്ച ചിത്ര കൂടിയാണ് ‘സുഖമാണോ സുഖമാണ്’. ജ​ഗദീഷും ഈ സിനിമയിൽ പ്രധാന വേഷത്തിലുണ്ട്. അരുൺ ലാൽ രാമചന്ദ്രനാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത്. തിയേറ്ററിൽ മികച്ച പ്രേക്ഷക-നിരൂപക പ്രശംസ നേടാൻ ഈ സിനിമയ്ക്കായി.ALSO READ: ധനുഷിന്റെ ‘കര’ ഒടിടിയിലേക്ക്; സ്ട്രീമിങ് എവിടെയെന്ന് അറിയാമോ?സ്ഫടികം ജോർജ്, കുടശ്ശനാട് കനകം, നോബി മാർക്കോസ്, അഖിൽ കവലയൂർ, മണിക്കുട്ടൻ,ജിബിൻ ഗോപിനാഥ്, അബിൻ ബിനോ, തബ റീമ, ഗായത്രി മയൂര, സന്ധ്യാ മനോജ് തുടങ്ങിയവരാണ്. ഈ സിനിമയിൽ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ലൂസിഫർ സർക്കസിന്റെ ബാനറിൽ ഗൗരവ് ചനനാ ആണ് ഈ സിനിമയുടെ നിർമാണം. ഗരിമ വോഹ്രയാണ് ചിത്രത്തിന്റെ കോ പ്രൊഡ്യൂസർ.The post മാത്യുവിന്റെ പുതിയ ചിത്രം ഒടിടിയിലേക്കെത്തുന്നു; തിയേറ്ററിൽ കാണാൻ പറ്റാത്തവർക്കിനി വീട്ടിൽ കാണാം appeared first on Kairali News | Kairali News Live.