കേരള സർവകലാശാലയിൽ എസ്‌എഫ്‌ഐ തരംഗം; 37ൽ 35 സീറ്റും സ്വന്തമാക്കി!

Wait 5 sec.

കേരള സർവകലാശാല യൂണിയൻ തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം കുറിച്ച് എസ് എഫ് ഐ (SFI). തെരഞ്ഞെടുപ്പ് നടന്ന 37 സീറ്റിൽ 35 സീറ്റും നേടിയാണ് നിർണ്ണായക വിജയം കരസ്ഥമാക്കിയത്.സർവകലാശാല യൂണിയൻ ചെയർമാനായി കൊല്ലം ജില്ലയിൽ നിന്നുമുള്ള എസ് എഫ് ഐ പ്രതിനിധി എസ് ശിവ തിരഞ്ഞെടുക്കപ്പെട്ടു. രണ്ടു സീറ്റുകളിൽ മാത്രമാണ് കെ എസ് യു (KSU) സ്ഥാനാർത്ഥികൾക്ക് വിജയിക്കാനായത്. കേരള സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 180 യൂണിവേഴ്സിറ്റി കൗണ്സിലർമാരാണ് യൂണിയൻ തെരഞ്ഞെടുപ്പിൽ പങ്കെടുത്തത്.Also Read: കാസർ​ഗോഡ് ഭർതൃവീട്ടിൽ യുവതിയുടെ ആത്മഹത്യ: ശരീരത്തിൽ മർദനമേറ്റ പാടുകൾ, യുവതി ജീവനൊടുക്കിയ ദിവസം മർദിച്ചെന്ന് സമ്മതിച്ച് ഭർത്താവ്എസ് എഫ് ഐ നേതൃത്വം നൽകുന്ന യൂണിയൻ ആണ് നിലവിലെ സർവകലാശാലയിൽ അധികാരത്തിൽ ഉള്ളത്. തെരഞ്ഞെടുപ്പിലെ എസ് എഫ് ഐ യുടെ ഉജ്വല വിജയം ക്യാമ്പസുകളിൽ ഇടതുപക്ഷ പുരോഗമന ചിന്തകൾക്കും എസ് എഫ് ഐക്കുമുള്ള സ്വാധീനം എടുത്തുകാട്ടുന്നതാണ്.The post കേരള സർവകലാശാലയിൽ എസ്‌എഫ്‌ഐ തരംഗം; 37ൽ 35 സീറ്റും സ്വന്തമാക്കി! appeared first on Kairali News | Kairali News Live.