തിരുവനന്തപുരത്ത് ദ കിച്ചൺ വാർഷികാഘോഷത്തിന് തുടക്കമായി

Wait 5 sec.

സ്റ്റാർട്ട് അപ് സംരംഭങ്ങളുടെ കൂട്ടായ്മയായ ദ കിച്ചൺ 11ാം വാർഷികാഘോഷത്തിന് തുടക്കമായി. വാർഷികാഘോഷങ്ങളുടെ ഭാഗമായി ഓരോ മാസവും കേരളത്തിലെ വിവിധ കേന്ദ്രങ്ങളിലായി വിവിധങ്ങളായ പരിപാടികൾ സംഘടിപ്പിക്കും. വാർഷികാഘോഷത്തിന്റെ നെറ്റ്‍വ‍ർക്കിം​ഗ് ഇവന്റ്‌സ് ലീഡർഷിപ് എഡിഷനായി എംഎസ്എംഇ മേഖലയിൽ മികച്ച നേട്ടം കൈവരിച്ച സംരംഭകരുടെ മീറ്റ് അപ് സംഘടിപ്പിച്ചു. Meet the influential people of your city എന്ന പ്രമേയത്തിൽ ഹയാത്ത് റീജൻസിയിൽ സംഘടിപ്പിച്ച പരിപാടി തിരുവനന്തപുരം റീജിണൽ പാസ്‌പോർട്ട് ഓഫിസർ ജീവ മരിയ ജോയ് ഐഎഫ്എസ് ഉദ്ഘാടനം ചെയ്തു.ദേശീയ ചെറുകിട വ്യവസായ കോർപറേഷന്റെയും കേരള സ്റ്റാർട്ടപ് മിഷന്റെയും സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി നേതൃത്വം, നവീകരണം, സംരംഭകത്വം, കേരളത്തിന്റെ ഭാവി വികസന സാധ്യതകൾ തുടങ്ങിയ വിഷയങ്ങളിൽ ചർച്ചകളും ഫയർസൈഡ് ചാറ്റുകളും നടന്നു. തിരുവനന്തപുരം മേയർ വി.വി. രാജേഷ്, തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ തുടങ്ങിയവർ വിവിധ സെഷനുകളിൽ സംസാരിച്ചു.സംരംഭക മേഖലയിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും 2026ലെ ദ കിച്ചൺ ലീഡർഷിപ് ആൻഡ് ഇൻസ്പയർ അവാർഡുകൾ സമ്മാനിച്ചു. 2026ലെ ലീഡർഷിപ് അവാർഡിന് തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രീസ് പ്രസിഡന്റ് എസ്.എൻ. രഘുചന്ദ്രൻ നായർ അർഹനായി. എക്കോസിസ്റ്റം ലീഡർ പുരസ്‌കാരം ദ പർപ്പിൾ മൂവ്‌മെന്റ് ഫൗണ്ടർ ദീപു.എസ്.നാഥ് ഏറ്റുവാങ്ങി. റോഷ് എഐ സ്ഥാപകൻ ഡോ റോഷി ജോൺ ഇന്നോവേഷൻ പുരസ്‌കാരത്തിന് അർഹനായി. ടെക്‌നോളജിക്കുള്ള അവാർഡ് ജെൻ റോബോടിക്‌സ് ഇന്നോവേഷൻ പ്രൈവറ്റ് ലിമിറ്റഡിനും ക്രിയേറ്റിവിറ്റിക്കുള്ള അവാർഡ് റെഡ് വിൽസ് ഇന്ററാക്ടീവിനും സമ്മാനിച്ചു.റെഡ് വിൽസ് ഇന്ററാക്ടീവിന്റെ തേക്ക് ഐലൻഡ് എന്ന ഗെയിമാണ് അവാർഡ് നേടിയത്. കമ്യൂണിറ്റി പുരസ്‌കാരങ്ങൾക്ക് ഈറ്റ് അറ്റ് ട്രിവാൻഡ്രവും, ടെക്‌നോപാർക് ടുഡെയും, ഹെഡ്സ്റ്റാർട് നെറ്റ്വർക്ക് കേരളയും അർഹരായി. മരിയ ഡൊമനിക്, പാർവ്വതി നായർ, അഞ്ജന ഗോപകുമാർ, ഷാലിൻ എലിസ് എബി എന്നിവർ ഇൻഫ്‌ളുവൻസർമാർക്കുള്ള അവാർഡുകൾ സ്വന്തമാക്കി.സൗത്ത് ഇന്ത്യൻ ചേമ്പർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രീസും തിരുവനന്തപുരം ചേംബർ ഓഫ് കൊമേഴ്‌സും തിരുവനന്തപുരം മാനേജ്‌മെന്റ് അസോസിയേഷനും ലൈഫ്ആർട് ബിസിനസ് സർവ്വീസ് പ്രൈവറ്റ് ലിമിറ്റഡും പരിപാടിയുടെ സംഘാടനത്തിൽ പങ്കാളികളായി.The post തിരുവനന്തപുരത്ത് ദ കിച്ചൺ വാർഷികാഘോഷത്തിന് തുടക്കമായി appeared first on Kairali News | Kairali News Live.