കേന്ദ്ര സർക്കാരിന്റെ പി.എം. ശ്രീ പദ്ധതിയിലൂടെ രാജ്യത്തെ വിദ്യാഭ്യാസ മേഖലയെ കാവിവൽക്കരിക്കാനും കേന്ദ്രീകരിക്കാനുമുള്ള നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധവുമായി എസ്.എഫ്.ഐ രംഗത്ത്. തമിഴ്നാട് സർക്കാർ ഈ പദ്ധതി നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച പശ്ചാത്തലത്തിൽ, കേരള സർക്കാരും നിലപാട് വ്യക്തമാക്കണമെന്ന് എസ്എഫ്ഐ അഖിലേന്ത്യാ പ്രസിഡന്റ് ആദർശ് എം. സജി തന്റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ആവശ്യപ്പെട്ടു.നിലവിൽ കേരളവും തമിഴ്നാടും മാത്രമാണ് ഈ പദ്ധതി നടപ്പിലാക്കാത്ത സംസ്ഥാനങ്ങൾ. വിദ്യാഭ്യാസ മേഖലയ്ക്ക് അർഹമായ പണം കേന്ദ്ര സർക്കാർ തടഞ്ഞുവെക്കുന്നത് കേരളത്തിന്റെ ഭരണഘടനാപരമായ അവകാശത്തിന്മേലുള്ള ലംഘനമാണെന്ന് ആദർശ് ചൂണ്ടിക്കാട്ടി. കേന്ദ്രാവിഷ്കൃത പദ്ധതികളോട് എതിർപ്പില്ലെങ്കിലും, ഫണ്ട് ലഭിക്കുന്നതിനായി മുന്നോട്ടുവെക്കുന്ന മാനദണ്ഡങ്ങൾ വഴി പാഠപുസ്തകങ്ങളിൽ “ആർ.എസ്.എസ്.” വൽക്കരണം നടത്താനുള്ള ഒരു ശ്രമവും അനുവദിക്കില്ലെന്ന് സംഘടന വ്യക്തമാക്കി.ALSO READ: കട്ടപ്പനയിൽ മദ്യലഹരിയിൽ സുഹൃത്തിനെ കൊലപ്പെടുത്തി; പ്രതി കസ്റ്റഡിയിൽപോസ്റ്റിന്റെ പൂർണരൂപംതമിഴ്നാട്ടിൽ പി.എം. ശ്രീ (PM SHRI) പദ്ധതി നടപ്പിലാക്കില്ലെന്ന് ടി.വി.കെ സർക്കാരിന്റെ വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചതായി മാധ്യമങ്ങളിൽ കാണുകയുണ്ടായി. ഈ സാഹചര്യത്തിൽ കേരളത്തിലെ വിദ്യാഭ്യാസ മന്ത്രിയും സർക്കാരിൻ്റെ നിലപാട് വ്യക്തമാക്കേണ്ടതുണ്ട്; കാരണം, കേരളവും തമിഴ്നാടും മാത്രമാണ് ഈ പദ്ധതി ഇതുവരെ നടപ്പിലാക്കാത്ത സംസ്ഥാനങ്ങൾ.ഇക്കാര്യത്തിൽ എസ്.എഫ്.ഐയുടെ നിലപാട് നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. കേരളത്തിലെ വിദ്യാർത്ഥികൾക്കും വിദ്യാഭ്യാസ മേഖലയ്ക്കും അവകാശപ്പെട്ട പണം യൂണിയൻ സർക്കാർ നിഷേധിക്കാനോ തടഞ്ഞുവെക്കാനോ പാടുള്ളതല്ല. തടഞ്ഞു വെക്കുന്നത് കേരളത്തിന്റെ ഭരണഘടനാപരമായ അവകാശത്തിനു മേലുള്ള ലംഘനമാണ്.അപ്പോഴും രാജ്യത്തെ വിദ്യാഭ്യാസ മേഖലയുടെ ഉന്നമനത്തിനായി നടപ്പിലാകുന്ന കേന്ദ്രാവിഷ്കൃത പദ്ധതികൾക്ക് ഞങ്ങൾ എതിരല്ല; എന്നാൽ, ഈ പദ്ധതികളുടെ ഫണ്ട് ലഭിക്കുന്നതിനായി നിശ്ചയിച്ചിട്ടുള്ള മാനദണ്ഡങ്ങളോട് യോജിക്കാനാവില്ല.ഈ മാനദണ്ഡങ്ങൾ സ്കൂൾ വിദ്യാഭ്യാസത്തെ കേന്ദ്രീകരിക്കാനും “കാവിവൽക്കരിക്കാനുമുള്ള” ശ്രമത്തിന്റെ ഭാഗമാണ്.പാഠപുസ്തകങ്ങളിലോ അക്കാദമിക് മേഖലയിലോ ഇത്തരത്തിലുള്ള കേന്ദ്ര ആവിഷ്കൃത പദ്ധതികൾ വഴി “ആർ.എസ്.എസ്.” വൽക്കരണം നടത്തുന്നതിനുള്ള ഒരു ശ്രമവും ഞങ്ങൾ അനുവദിക്കില്ല.വിദ്യാഭ്യാസത്തിന്റെ കേന്ദ്രീകരണത്തിനോ കാവിവൽക്കരണത്തിനോ വഴങ്ങാത്ത രീതിയിൽ വേണം അനുവദിക്കപ്പെട്ട ഫണ്ട് കേന്ദ്ര സർക്കാരിൽ നിന്ന്പുതുതായി കേരളത്തിൽ അധികാരമേറ്റ യുഡിഎഫ് സർക്കാർ വാങ്ങിയെടുക്കാൻ, സംഘപരിവാർ അജണ്ടയ്ക്കനുസരിച്ച് സിലബസിലോ അക്കാദമിക് കാര്യങ്ങളിലോ മാറ്റങ്ങൾ വരുത്തില്ലെന്നും, 2020-ലെ ദേശീയ വിദ്യാഭ്യാസ നയത്തിലെ (NEP 2020) വിദ്യാർത്ഥി വിരുദ്ധ നയങ്ങൾ നടപ്പിലാക്കില്ലെന്നും ഉറപ്പുവരുത്തണം. ഏതെങ്കിലും തരത്തിൽ ബി.ജെ.പി സർക്കാരിനോട് സമരസപ്പെട്ട് കേരളത്തിൽ പി.എം. ശ്രീ സംഘപരിവാർ അജണ്ടയോടെ നടപ്പിലാക്കാൻ ശ്രമമുണ്ടായാൽ ശക്തമായ പ്രതിരോധം എസ്.എഫ്.ഐയുടെ ഭാഗത്തുനിന്നുണ്ടാകും.പി.എം. ശ്രീ പദ്ധതിയിലൂടെ സ്കൂൾ വിദ്യാഭ്യാസത്തെ കേന്ദ്രീകരിക്കാനും വർഗീയവൽക്കരിക്കാനുമുള്ള നീക്കത്തിനെതിരെ എസ്.എഫ്.ഐ കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റി അഖിലേന്ത്യാ തലത്തിൽ ക്യാമ്പയിൻ സംഘടിപ്പിക്കുകയാണ്.വിദ്യാഭ്യാസം കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ട ഒന്നാണ്; അതിൽ സംസ്ഥാനങ്ങൾക്ക് വലിയ അധികാരമുണ്ട്. നമ്മുടെ സ്കൂൾ വിദ്യാഭ്യാസത്തെ കേന്ദ്രീകരിക്കാനോ വർഗീയവൽക്കരിക്കാനോ വാണിജ്യവൽക്കരിക്കാനോ ഉള്ള ഒരു ആയുധമായി ഈ പദ്ധതിയെ ഉപയോഗിക്കാൻ ബി.ജെ.പി സർക്കാരിനെ ഞങ്ങൾ അനുവദിക്കില്ല.ആദർശ് എം. സജിThe post ‘സ്കൂൾ വിദ്യാഭ്യാസത്തെ കാവിവൽക്കരിക്കാനുമുള്ള ശ്രമം’; സംഘപരിവാർ അജണ്ടയോടെ പി.എം. ശ്രീ നടപ്പിലാക്കാൻ ശ്രമിച്ചാൽ എസ്.എഫ്.ഐ ശക്തമായി പ്രതിരോധിക്കുമെന്ന് ആദർശ് എം. സജി appeared first on Kairali News | Kairali News Live.