അട്ടപ്പാടി മധു കൊലക്കേസ്: 12 പ്രതികള്‍ക്ക് ജീവപര്യന്തം

Wait 5 sec.

കൊച്ചി| അട്ടപ്പാടി മധു കൊലക്കേസില്‍ ശിക്ഷ വിധിച്ച് ഹൈക്കോടതി. കുറ്റക്കാരെന്ന് കണ്ടെത്തിയ 12 പ്രതികള്‍ക്ക്  ജീവപര്യന്തം തടവ് ശിക്ഷയും 50,000 രൂപ പിഴയും വിധിച്ചു. അതേസമയം, കേസില്‍ ഒന്നാം പ്രതിയായ ഹുസൈനെ മതിയായ തെളിവുകളുടെ അഭാവത്തില്‍ ഹൈക്കോടതി വെറുതെ വിട്ടു. നാലാം പ്രതി അനീഷ്, പതിനൊന്നാം പ്രതി അബ്ദുല്‍ കരീമിനെയും കോടതി വെറുതെ വിട്ടു.മതിയായ തെളിവുകള്‍ ഹാജരാക്കാന്‍ സര്‍ക്കാര്‍ ഭാഗം അഭിഭാഷകന് സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഒന്നാം പ്രതി ഹുസൈനെ കോടതി വെറുതെ വിട്ടത്. കേസിലെ പതിനാറാം പ്രതിക്ക് ഒരു വര്‍ഷം തടവാണ് വിധിച്ചിരിക്കുന്നത്.2018 ഫെബ്രുവരി 22നാണ് കേസിന് ആസിപധമായ സംഭവം നടക്കുന്നത്. മാനസികാസ്വാസ്ഥം ഉണ്ടായിരുന്ന ആദിവാസി യുവാവായ മധുവിനെ മോഷണക്കുറ്റം ആരോപിച്ച് മര്‍ദ്ദിച്ച് കൊല്ലുകയായിരുന്നു.Content Highlights:The Kerala High Court has delivered its verdict in the high-profile Attappadi Madhu lynching case. The court sentenced 12 convicted individuals to life imprisonment along with a fine of 50,000 rupees each. Meanwhile, three accused, including the first accused Hussain, were acquitted due to a lack of sufficient evidence provided by the prosecution. The tragic incident dates back to February 2018, when Madhu, a mentally unstable tribal youth, was beaten to death over allegations of theft.