തിരുവനന്തപുരം | കേരള സര്‍വകലാശാലാ വിദ്യാര്‍ഥി യൂണിയന്‍ തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടിയതിനു പിന്നാലെ എസ് എഫ് ഐ നടത്തിയ പ്രവര്‍ത്തകര്‍ തിരുവനന്തപുരം പാളയത്ത് നടത്തിയ ആഹ്ലാദ പ്രകടനം സംഘര്‍ഷത്തില്‍ കലാശിച്ചു. എസ് എഫ് ഐ-കെ എസ് യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടുകയായിരുന്നു.വാക്കേറ്റത്തിനു പിന്നാലെ പ്രവര്‍ത്തകര്‍ പരസ്പരം കല്ലെറിഞ്ഞു. കല്ലിനു പുറമെ, കമ്പും കരിക്കും മറ്റും പ്രവര്‍ത്തകര്‍ പരസ്പരവും പോലീസിനു നേരെയും എറിഞ്ഞു. അക്രമം നടത്തിയവരെ പിരിച്ചുവിടാന്‍ പോലീസ് ലാത്തിവീശി. ഫലമില്ലാതായതോടെ ജലപീരങ്കി പ്രയോഗിച്ചു.കെ എസ് യു അക്രമത്തിലും പോലീസ് നടപടിയിലും പ്രതിഷേധിച്ച് എസ് എഫ് ഐ നാളെ സെക്രട്ടേറിയറ്റ് മാര്‍ച്ച് പ്രഖ്യാപിച്ചിട്ടുണ്ട്.തിരഞ്ഞെടുപ്പില്‍ 37 ജനറല്‍ സീറ്റുകളില്‍ 35 എണ്ണവും നേടിയാണ് എസ് എഫ് ഐ വിജയ ചരിത്രം ആവര്‍ത്തിച്ചത്. എസ് ശിവയെ യൂണിവേഴ്സിറ്റി യൂണിയന്‍ ചെയര്‍മാനായി തിരഞ്ഞെടുത്തു. വൈസ് ചെയര്‍പേഴ്‌സണ്‍, അക്കൗണ്ട്‌സ് കമ്മിറ്റി സീറ്റുകളാണ് കെ എസ് യുവിന് ലഭിച്ചത്. എസ് ഫാത്തിമ ഫര്‍ഹയാണ് വൈസ് ചെയര്‍പേഴ്‌സണ്‍.