തിരുവനന്തപുരം | പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. ഏഴ് ജില്ലകളിലെ സര്‍ക്കാര്‍ സ്‌കൂളുകളിലാണ് 30 ശതമാനം മാര്‍ജിനില്‍ സീറ്റ് വര്‍ധന പ്രഖ്യാപിച്ചത്.തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് വര്‍ധന നടപ്പാക്കുക. ഈ ജില്ലകളിലെ സ്‌കൂളുകളില്‍ 20 ശതമാനം മാര്‍ജിനില്‍ സീറ്റ് വര്‍ധനയും പ്രഖ്യാപിച്ചിട്ടുണ്ട്.ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകള്‍ക്ക് 10 ശതമാനം സീറ്റ് വര്‍ധിപ്പിക്കാനും തീരുമാനമുണ്ട്.