പ്ലസ് ടു പാസായോ? ലക്ഷങ്ങൾ ശമ്പളമായി വാങ്ങാം, ഇന്ത്യൻ വ്യോമസേനയിൽ അവസരങ്ങൾ വന്നെത്തി

Wait 5 sec.

പ്ലസ് ടു പാസായ ഉദ്യോഗാർത്ഥികൾക്ക് ഇന്ത്യൻ വ്യോമസേനയിൽ ഉയർന്ന ശമ്പളത്തോടെ ജോലി നേടാൻ അവസരം വന്നെത്തി. എയർഫോഴ്സിൽ ഗ്രൂപ്പ് എ ഗസറ്റഡ് ഓഫീസറകാനാണ് അവസരം. ഫ്ലയിങ്, ഗ്രൗണ്ട് ഡ്യൂട്ടി (ടെക്നിക്കൽ/ നോൺ ടെക്നിക്കൽ) ബ്രാഞ്ചുകളിലെ നിയമന പ്രവേശനത്തിനാണ് വിജ്ഞാപനം ഇറങ്ങിയിട്ടുള്ളത്. 379 ഒഴിവുകളാണുള്ളത്. വനിതാ ഉദ്യോഗാർത്ഥികൾക്കും അപേക്ഷിക്കാൻ അവസരമുണ്ട്. ജൂൺ 19 വരെ ഓൺലൈനായി അപേക്ഷിക്കാം.എയർഫോഴ്‌സ് കോമൺ അഡ്‌മിഷൻ ടെസ്റ്റ്, എൻസിസി സ്പെഷ്യൽ, ഗേറ്റ് സ്കോർ എന്നിങ്ങനെയുള്ള വഴികളിലൂടെയാണ് അപേക്ഷകർ ഇവിടെ എത്തിച്ചേരുന്നത്. ഹയർ സെക്കൻഡറി/ തത്തുല്യം ലെവലിൽ മാത്തമാറ്റിക്സ്, ഫിസിക്സ് വിഷയങ്ങൾ പഠിച്ച് ഒരു അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദം/ ബിടെക് പാസായവർക്ക് ഫ്ലയിങ് ബ്രാഞ്ചിലേക്ക് അപേക്ഷിക്കാം. എഎംഐഇ പരീക്ഷയുടെ സെക്ഷൻ എ യും ബി യും ജയിച്ചവർക്കും അർഹതയുണ്ട്. ഗ്രൗണ്ട് ഡ്യൂട്ടി ടെക്നിക്കൽ ബ്രാഞ്ചിലേക്ക് അപേക്ഷിക്കാൻ എൻജിനീയറിങ് ബിരുദം വേണം. ഏതെങ്കിലും ഒരു വിഷയത്തിൽ ബിരുദം/ ബിടെക് ഉള്ളവർക്ക് ഗ്രൗണ്ട് ഡ്യൂട്ടി നോൺ ടെക്നിക്കൽ ബ്രാഞ്ചിൽ അപേക്ഷിക്കാവുന്നതാണ്.also read:പ്ലസ് ടു പരീക്ഷാഫലം ഇന്ന് പ്രഖ്യാപിക്കും; ഫലമറിയാൻ ചെയ്യേണ്ടത് ഇത്ര മാത്രംഓൺലൈൻ എഴുത്ത് പരീക്ഷയായ എയർഫോഴ്സ് കോമൺ അഡ്മിഷൻ ടെസ്റ്റ് (AFCAT) തുടർന്നുള്ള എയർ ഫോഴ്‌സ് സെലക്ഷൻ ബോർഡ് അഭിമുഖം എന്നിവയിലൂടെയാണ് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്. എഴുത്ത് പരീക്ഷ സാധരണ നിലയിൽ രണ്ട് മണിക്കൂർ മൾട്ടിപ്പിൾ ചോയ്‌സ് മാതൃകയിലാണ്. 100 ചോദ്യങ്ങൾ 300 മാർക്ക്. പൊതുവിജ്ഞാനം , ഇംഗ്ലീഷ് ആൻഡ് വെർബൽ എബിലിറ്റി, ന്യൂമെറിക്കൽ എബിലിറ്റി, റീസണിങ് ആൻഡ് മിലിട്ടറി ആപ്റ്റിറ്റ്യൂഡ് എന്നിവയിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടായിരിക്കും.ശമ്പളംഫ്ലയ്റ്റ് ഓഫിസർ ആയി 56,100 -1,77,500 ശമ്പള നിരക്കിലാണ് നിയമനം. കേന്ദ്ര സർക്കാർ നിരക്കിലുള്ള ആനുകൂല്യങ്ങളും ഉണ്ടായിരിക്കും. ഇതിനു മുൻപുള്ള ഒരു വർഷത്തെ പരിശീലന കാലയളവിൽ 56,100 രൂപ മാസത്തിൽ ലഭിക്കും.The post പ്ലസ് ടു പാസായോ? ലക്ഷങ്ങൾ ശമ്പളമായി വാങ്ങാം, ഇന്ത്യൻ വ്യോമസേനയിൽ അവസരങ്ങൾ വന്നെത്തി appeared first on Kairali News | Kairali News Live.