സംസ്ഥാന പൊലീസ് പരാതി പരിഹാര അതോറിറ്റി (എസ്‌പിസിഎ) ചെയർമാൻ സ്ഥാനം ഒഴിഞ്ഞ് റിട്ട. ജസ്റ്റിസ് വി കെ മോഹനൻ. ഈ മാസം 30-ന് കാലാവധി അവസാനിക്കാനിരിക്കെയാണ് രാജി വെച്ചിരിക്കുന്നത്. സംസ്ഥാനതല ജയിൽ ഉപദേശകസമിതി ചെയർമാൻ സ്ഥാനത്തുനിന്ന് ഇദ്ദേഹം നേരത്തെ രാജിവച്ചിരുന്നു.2025 ലാണ് ജയിൽ ഉപദേശകസമിതി ഇദ്ദേഹം ചെയർമാനായത്. ജീവപര്യന്തം തടവുകാരുടെ 350 മോചന അപേക്ഷകളും പൂർണമായി തീർപ്പാക്കിയത് ഈ കാലയളവിൽ ആണ്. കാര്യക്ഷമമായ ഇടപെടലിലൂടെ, പൊലീസ് പരാതിപരിഹാര അതോറിറ്റിയിൽ 10 വർഷത്തിനിടെ പരാതികളുടെ എണ്ണം കുത്തനെ കുറയ്ക്കാൻ ഇദ്ദേഹത്തിന് സാധിച്ചു. 2012 മുതൽ അതോറിറ്റിക്ക് ലഭിച്ച 5256 പരാതികളിൽ 5220 എണ്ണവും തീർപ്പാക്കി.കോടതി ഫീസ് ഘടന പരിഷ്‌കരിക്കാനുള്ള വിദഗ്ധസമിതിയുടെ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഫീസ് ഘടന സംബന്ധിച്ച് സമർപ്പിച്ച റിപ്പോർട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പൂർണമായി ശരിവയ്ക്കുകയും സെയ്തു. റിപ്പോർട്ടിനെതിരെയുള്ള റിട്ട് ഹർജികൾ ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു.ALSO READ: മുനമ്പം വിഷയം; ഉത്തരവാദിത്വത്തിൽ നിന്ന് ഒഴിഞ്ഞു മാറുകയല്ല മുഖ്യമന്ത്രി ചെയ്യേണ്ടത്: ടി പി രാമകൃഷ്ണൻതാനൂർ ബോട്ട് ദുരന്തത്തെക്കുറിച്ച് അന്വേഷിച്ച ജുഡീഷ്യൽ കമീഷൻ ചെയർമാനായും ഇദ്ദേഹം പ്രവർത്തിച്ചു. രണ്ട് ഭാഗങ്ങളായുള്ള റിപ്പോർട്ടാണ് സർക്കാരിന് ഈ കമ്മീഷൻ സമർപ്പിച്ചത്. രണ്ടാംഭാഗത്തിൽ ഭാവിയിൽ ഇത്തരം ദുരന്തങ്ങൾ ഒഴിവാക്കാനായുള്ള 141 ശുപാർശകളാണുള്ളത്. കേരളത്തിൽ കേന്ദ്ര ഏജൻസികൾ നടത്തുന്ന അന്വേഷണങ്ങൾ വഴിതിരിച്ചുവിടുന്നത് സംബന്ധിച്ച് അന്വേഷിക്കാൻ രൂപീകരിച്ച ഏകാംഗ കമീഷനായും പ്രവർത്തിച്ചു.The post എസ്‌പിസിഎ ചെയർമാൻ സ്ഥാനം ഒഴിഞ്ഞ് റിട്ട. ജസ്റ്റിസ് വി കെ മോഹനൻ appeared first on Kairali News | Kairali News Live.