കല്ലേറ് കൊള്ളുന്നവർക്കെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തി: എം വി ​ഗോവിന്ദൻ മാസ്റ്റർ

Wait 5 sec.

ഇന്നലെ തലസ്ഥാനത്ത് കെ എസ് യു പ്രവർത്തകരും പൊലീസും ചേർന്ന് എസ് എഫ് ഐക്കെതിര ആക്രമണം അഴിച്ചു വിട്ടതിൽ പൊലീസിനെതിരെ എം വി ​ഗോവിന്ദൻ മാസ്റ്റർ. കെ ജി ഒ എ യാത്രയയപ്പ് സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വലിയ കടന്നാക്രമണമാണ് പൊലീസ് നടത്തിയത്.വിദ്യാർഥികളെ ആശുപത്രിയിൽ വെച്ച് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചു. സർക്കാർ മാറിയിട്ട് മൂന്നു ദിവസമേ ആയുള്ളൂവെന്നും ആ മാറ്റത്തിന്റെ അർത്ഥതലമാണ് ഇന്നലെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു. മലയിടം തുരുത്ത് ഒഴിപ്പിക്കലിലും പൊലീസിൻ്റെ ഇത്തരം നടപടികളുണ്ടായി. പൊലീസ്, രോഗികളായ ആളുകളെ ഉൾപ്പെടെ മർദ്ദിച്ചു. വേദനാജനകമായ അവസ്ഥയാണവിടെ ഉണ്ടായത്.Also read: അക്രമകാരികളെ പൊലീസ് പ്രകടമായി സംരക്ഷിക്കുന്നു: വി ശിവൻകുട്ടിമുത്തങ്ങയുടെ പുതിയ പതിപ്പാണതെന്നും അദ്ദേഹം പറഞ്ഞു. സർവകലാശ തെരഞ്ഞടുപ്പിൽ മികച്ച് വിജയം നേടിയ എസ് എഫ് ഐ ആഹ്ലാദ പ്രകടനം നടത്തുന്നതിനിടെയാണ് കെ എസ് യു പ്രവർത്തകർ പ്രകടനത്തിന് നേരെ കല്ലേറ് നടത്തിയത്. ഇതിൽ പൊലീസ് എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ ലാത്തിച്ചാർജ് നടത്തുകയും ജലപീരങ്കി പ്രയോ​ഗിക്കുകയുമായിരുന്നു.The post കല്ലേറ് കൊള്ളുന്നവർക്കെതിരെ പൊലീസ് ലാത്തിച്ചാർജ് നടത്തി: എം വി ​ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.