ഭവന രഹിതർ‌ക്ക് വീട് നൽകാനുള്ള സാമ്പത്തിക ഉത്തരവാദിത്വത്തിൽ നിന്നും രക്ഷപ്പെടാനാണ് സർക്കാരിന്റെ ശ്രമം: എം ബി രാജേഷ്

Wait 5 sec.

ലൈഫ് മിഷൻ പദ്ധതി നിർത്തലാക്കാനുള്ള നീക്കത്തിനെതിരെ തദേശ വകുപ്പ് മുൻ മന്ത്രി എം.ബി.രാജേഷ്. ഭവന രഹിതർ‌ക്ക് വീട് നൽകാനുള്ള സാമ്പത്തിക ഉത്തരവാദിത്വത്തിൽ നിന്നും രക്ഷപ്പെടാനാണ് സർക്കാരിന്റെ ശ്രമമെന്ന് അദ്ദേഹം പറഞ്ഞു. ലൈഫ് മിഷൻ പദ്ധതിയുടെ ​ഗുണഭോക്താക്കളെ തിരഞ്ഞെടുക്കുന്നത് ​ഗ്രാമപഞ്ചായത്തുകളാണ്.Also read: തലസ്ഥാനത്ത് ആക്രമണമഴിച്ച് വിട്ട കെ എസ്‌ യു പ്രവർത്തകർക്കെതിരെ കേസെടുക്കാതെ പൊലീസ്​ഗ്രാമപഞ്ചായത്തുകൾക്ക് പങ്കില്ലെന്ന മന്ത്രി കെ.എം.ഷാജിയുടെ പ്രസ്താവന തെറ്റ്ദ്ധാരണ മൂലമാണെന്നും അദ്ദേഹം വ്യക്തമാക്കി. രാജ്യത്ത് ആദ്യമായാണ് സംസ്ഥാന സർക്കാർ വിഹിതം നൽകി ഭവനപദ്ധതി നടപ്പിലാക്കിയത്. 2017 മുതൽ 2026 വരെ ലൈഫ് മിഷന് വേണ്ടി ചെലവഴിച്ചത് 21077 കോടി.Also read: അക്രമകാരികളെ പൊലീസ് പ്രകടമായി സംരക്ഷിക്കുന്നു: വി ശിവൻകുട്ടിഅതിൽ സംസ്ഥാന സർക്കാർ വിഹിതം 6812 കോടിയാണെന്നും ഹഡ്കോയിൽ നിന്നും സംസ്ഥാനം ലോൺ എടുത്ത് നൽകിയത് 5297 കോടി രൂപയാണെന്നും അദ്ദേഹം പറഞ്ഞു. ഈ ഉത്തരവാദിത്വങ്ങളിൽ നിന്നും ഒഴിഞ്ഞ് മാറി ഭവന പദ്ധതി ​ഗ്രാമപഞ്ചായത്തുകളുടെ തലയിൽ മാത്രം കെട്ടിവയ്ക്കാനാണ് ഇപ്പോഴത്തെ സർക്കാരിന്റെ ശ്രമമെന്നും എം ബി രാജേഷ് വ്യക്തമാക്കി.The post ഭവന രഹിതർ‌ക്ക് വീട് നൽകാനുള്ള സാമ്പത്തിക ഉത്തരവാദിത്വത്തിൽ നിന്നും രക്ഷപ്പെടാനാണ് സർക്കാരിന്റെ ശ്രമം: എം ബി രാജേഷ് appeared first on Kairali News | Kairali News Live.