രാഹുൽ ഗാന്ധിക്കും ഹൈക്കമാൻഡിനും അതൃപ്തി പുകയുമ്പോൾ മുഖ്യമന്ത്രി ദില്ലിയിലേക്ക്; പ്രധാനമന്ത്രിയുമായും ധനകാര്യ മന്ത്രിയുമായും കൂടിക്കാഴ്ച

Wait 5 sec.

മുഖ്യമന്ത്രി വി ഡി സതീശൻ ഇന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും. രാവിലെ 11.30നാണു കൂടിക്കാഴ്ചയ്ക്ക് സമയം ലഭിച്ചത്. പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം ധനകാര്യ മന്ത്രി നിർമ്മല സീതാരാമനുമായും മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തും.ALSO READ: 10 മിനുറ്റ് കൊണ്ട് പരിഹരിക്കുമെന്ന് പറഞ്ഞത് മറന്നോ ? മുനമ്പം ഭൂമി പ്രശ്‌നത്തിൽ വഖഫ് ബോർഡിനെ പഴിചാരി കൈയൊ‍ഴിയാൻ വി ഡി സതീശന്റെ ശ്രമംമുഖ്യമന്ത്രി ആയ ശേഷമുള്ള വി ഡി സതീശൻ്റെ രണ്ടാമത്തെ ദില്ലി സന്ദർശനം ആണിത്. കഴിഞ്ഞ തവണ വന്നപ്പോൾ പ്രധാനമന്ത്രിയെ കാണാൻ സമയം ലഭിച്ചിരുന്നില്ല. ബംഗാളിലെ ബിജെപി സർക്കാരിന്റെ പാത പിന്തുടർന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ രത്തൻ കേൽക്കറിനെ സെക്രട്ടറിയായി നിയമിച്ചതിൽ വലിയ വിവാദം ഉണ്ടാവുകയും, രാഹുൽ ഗാന്ധിക്കും ഹൈക്കമാൻഡിനും സതീഷിന്റെ നടപടികളിൽ അതൃപ്തി നിലനിൽക്കുന്ന സാഹചര്യത്തിലും ആണ് രണ്ടാമത്തെ ദില്ലി സന്ദർശനം. നാളെ മറ്റ് കേന്ദ്ര മന്ത്രിമാരുമായും കൂടിക്കാഴ്ചയ്ക്ക് മുഖ്യമന്ത്രി വി ഡി സതീശൻ ശ്രമിക്കുന്നുണ്ട്.The post രാഹുൽ ഗാന്ധിക്കും ഹൈക്കമാൻഡിനും അതൃപ്തി പുകയുമ്പോൾ മുഖ്യമന്ത്രി ദില്ലിയിലേക്ക്; പ്രധാനമന്ത്രിയുമായും ധനകാര്യ മന്ത്രിയുമായും കൂടിക്കാഴ്ച appeared first on Kairali News | Kairali News Live.