ഇന്ധന വില വർധനവ്… ജനത്തിന് വീണ്ടും തിരിച്ചടി; നാലാം തവണയും സി എൻ ജി വില വർധിപ്പിച്ച് കേന്ദ്രം

Wait 5 sec.

രാജ്യത്തെ ജനങ്ങൾക്ക് വീണ്ടും തിരിച്ചടി നൽകിയിരിക്കുകയാണ് കന്ദ്ര സർക്കാർ. വീണ്ടും ഇന്ധന വില വർധിപ്പിച്ചിരിക്കുകയാണ് കേന്ദ്രം. സി എൻ ജി യുടെ വിലയാണ് വർധിപ്പിച്ചത്. സി എൻ ജി ക്ക് കിലോ​ഗ്രാമിന് രണ്ട് രൂപയാണ് വർധിപ്പിച്ചത്.ദില്ലിയിൽ സി എൻ ജി യുടെ വില 83.09 രൂപയായി. രണ്ട് ആഴ്ചക്കുള്ളിൽ വില വർധിപ്പിക്കുന്നത് നാലാം തവണയാണ്. 12 ദിവസത്തിനുള്ളിൽ 6 രൂപയാണ് വർധിപ്പിച്ചത്. ഇന്ധനക്കമ്പനികൾ വലിയ പ്രതിസന്ധിയിലൂടെയാണ് പോകുന്നതെന്നും 1000 കോടിയോളം രൂപയുടെ നഷ്ടമുണ്ടെന്നുമാണ് വിവരം. ഇവർ ലാഭമുണ്ടാക്കിക്കൊടുക്കാനുള്ള നടപടിയാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്.Also read: കശ്മീരിൽ കേബിൾ കാറുകൾ ആകാശത്ത് നിശ്ചലമായി; കുടുങ്ങിയ 300 ഓളം പേരെ രക്ഷപ്പെടുത്തികേന്ദ്രത്തിൻ്റെ കോർപ്പറേറ്റ് പ്രീണനത്തിൻ്റെ ഭാ​ഗമായുള്ള നടപടികൾ സാധാരണക്കാരൻ്റെ തലയിൽ അടിച്ചേൽപ്പിക്കാനുള്ള ഇടപെടലുകളാണ് മോ​ദി സർക്കാർ ചെയ്യുന്നത്. ഇന്നലെ പെട്രോളിൻ്റേയും ഡീസലിൻ്റേയും വില വർധിപ്പിച്ചിരുന്നു. ഇന്നലെ ഏകദേശം മൂന്ന് രൂപയോളമാണ് വർധിപ്പിച്ചത്. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ പെട്രോൾ ഡീസൽ വില വർധിപ്പിച്ചതും നാല് തവണയായിരുന്നു. ഈ കേന്ദ്ര നടപടികൾക്കെതിരെ വലിയ പ്രതിഷേധമാണ് ഇപ്പോൾ ഉയരുന്നത്.The post ഇന്ധന വില വർധനവ്… ജനത്തിന് വീണ്ടും തിരിച്ചടി; നാലാം തവണയും സി എൻ ജി വില വർധിപ്പിച്ച് കേന്ദ്രം appeared first on Kairali News | Kairali News Live.