സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് ഇടിവ്. 360 രൂപ കുറഞ്ഞ് സ്വർണവില പവന് ഇന്ന് 1,16,520 രൂപയായി. ഗ്രാമിന് 14,565 രൂപയാണ് വില. ഇന്നലെ നേരിയ വർദ്ധനവ് രേഖപ്പെടുത്തിയ സ്വർണവിലയിൽ ആണ് ഇന്ന് ഇടിവ് രേഖപ്പെടുത്തിരിക്കുന്നത്. ഇന്നലെ പവന് 1,16,880 രൂപ ആയിരുന്നു.ഇന്ത്യയിൽ ഇറക്കുമതിച്ചുങ്കം കൂട്ടിയതോടെ മെയ് 13 ന് ഒറ്റയടിക്ക് വില 10,200 രൂപയോളം വിലവർധിച്ചിരുന്നു. അന്നാണ് ഈ മാസത്തിലെ ഏറ്റവും കൂടിയ സ്വർണ വില 1,23,120 ആയി രേഖപ്പെടുത്തിയത്. ശേഷം ഇടിഞ്ഞ വില മാറി മാറിയാണ് വന്നുകൊണ്ടിരിക്കുന്നത്.ALSO READ: അടിച്ചമർത്താനാണ് ഉദ്ദേശമെങ്കിൽ പ്രതിരോധിക്കാനാണ് തീരുമാനം: സഞ്ജീവ് പി എസ്കേരളത്തിൽ എപ്പോഴും സ്വർണ്ണത്തിന് നല്ല ഉപഭോഗ രീതികളാണ് കണ്ടുവരുന്നത്, പ്രത്യേകിച്ച് ഉത്സവ സീസണുകളിലും വിവാഹം, പേരിടൽ ചടങ്ങ് തുടങ്ങിയ അവസരങ്ങളിലും. സ്വർണത്തിന്റെ ഒരു നിക്ഷേപമായിട്ടാണ് ആളുകൾ കാണുന്നത്. ഇന്ത്യൻ വീടുകളിൽ ഏകദേശം 34,600 ടൺ സ്വർണം സൂക്ഷിച്ചിട്ടുണ്ടെന്നാണ് പല കണക്കുകളും സൂചിപ്പിക്കുന്നത്. ഇത് ഏകദേശം 5.2 ട്രില്യൺ ഡോളർ അതായത് 431 ലക്ഷം കോടി മൂല്യമുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.The post ചാഞ്ചാടിയാടി സ്വർണവില; ഇന്ന് കുറഞ്ഞത് അറിയണ്ടേ ? appeared first on Kairali News | Kairali News Live.