അടിച്ചമർത്താനാണ് ഉദ്ദേശമെങ്കിൽ പ്രതിരോധിക്കാനാണ് തിരുമാനമെന്ന് എസ് എഫ് ഐ സംസ്ഥാന സെക്രട്ടറി സഞ്ജീവ് പി എസ്. ഇന്നലെ രാത്രി പാളയത്ത് എസ് എഫ് ഐ ക്ക് നേരെ കെ എസ് യു വിൻ്റേയും പൊലീസിൻ്റേയും നേതൃത്വത്തിൽ നടത്തിയ പ്രതിഷേധത്തിൽ പ്രതികരിക്കകയായിരുന്നു സഞ്ജീവ്.ആക്രമണത്തിൽ എസ് എഫ് ഐ സംസ്ഥാന പ്രസിഡൻ്റ് എം ശിവപ്രസാദ്, ബാലസംഘം സംസ്ഥാന സെക്രട്ടറി ഡി.എസ് സന്ദീപ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ മനേഷ് എന്നിവർക്കുൾപ്പെടെ പതിനഞ്ചോളം എസ് എഫ് ഐ പ്രവർത്തകർക്ക് സാരമായി പരുക്കേൽക്കുകയും ചെയ്തു. പൊലീസിൻ്റെ ഈ നടപടികൾക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായും സഞ്ജീവ് ഫേസ്ബുക്കിൽ കുറിച്ചു.Also read: തലസ്ഥാനത്ത് ആക്രമണമഴിച്ച് വിട്ട കെ എസ് യു പ്രവർത്തകർക്കെതിരെ കേസെടുക്കാതെ പൊലീസ്ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ രൂപംകേരളത്തിൽ അധികാരത്തിൽ വന്ന യുഡിഎഫ് ഗവൺമെന്റ് ആദ്യ മാസങ്ങളിൽ എസ്എഫ്ഐ പ്രവർത്തകരോട് കാണിച്ച “ജനാധിപത്യം” ആണ് ചുവടെ. സർവ്വകലാശാല യൂണിയൻ തിരഞ്ഞെടുപ്പിൽ സമഗ്ര വിജയം നേടിയതാണോ എസ്എഫ്ഐ ചെയ്ത കുറ്റം. സമാധാനപരമായി സെക്രട്ടറിയേറ്റിലേക്ക് ആഹ്ലാദപ്രകടനം നടത്തിയിരുന്ന എസ്എഫ്ഐ പ്രവർത്തനകർക്ക് നേരെ കല്ലെറിഞ്ഞത് കെഎസ് യു പ്രവർത്തകരാണ്. ഇരുപതോളം വരുന്ന കെഎസ്‌യു പ്രവർത്തകർക്ക് ഞങ്ങളെ എറിയാനും തല്ലാനും ഉള്ള സഹായങ്ങൾ ചെയ്യുകയായിരുന്നു ഇന്നലെ പോലീസ്. അതിന്റെ തുടർച്ചയിൽ പോലീസ് വക മർദ്ദനം വേറെ. അടിച്ചമർത്താൻ ആണ് ഉദ്ദേശമെങ്കിൽ പ്രതിരോധിക്കാനാണ് തീരുമാനം. എസ്എഫ്ഐ സംസ്ഥാന പ്രസിഡണ്ട് എം ശിവപ്രസാദ്, ബാലസംഘം സംസ്ഥാന സെക്രട്ടറി ഡി.എസ് സന്ദീപ്, തിരുവനന്തപുരം ജില്ലാ സെക്രട്ടറിയേറ്റ് മെമ്പർ മനേഷ് എന്നിവർക്ക് ഏറ്റ മർദ്ദനത്തിന്റെ ചിത്രമാണിത് 15 വിദ്യാർത്ഥികൾക്കാണ് സാരമായി പരിക്കേറ്റത്. മുഴുവൻ പേരും തിരുവനന്തപുരം ജനറൽ ആശുപത്രിയിലും മെഡിക്കൽ കോളേജിലും ചികിത്സ തേടി. എന്ത് കാരണത്താലാണ് ഈ നരനായാട്ട്? എന്താണ് എസ്എഫ്ഐ ചെയ്ത കുറ്റം? അങ്ങേയറ്റം പ്രതിഷേധം ഇതിന്റെ ഭാഗമായി രേഖപ്പെടുത്തുന്നു. ഇന്ന് സംസ്ഥാന വ്യാപക പ്രതിഷേധം പോലീസ് നരനായാട്ടിനെതിരെ എസ്എഫ്ഐ സംഘടിപ്പിക്കും.അടിച്ചമർത്താൻ ആണ് ഉദ്ദേശമെങ്കിൽ പ്രതിരോധിക്കുംThe post അടിച്ചമർത്താനാണ് ഉദ്ദേശമെങ്കിൽ പ്രതിരോധിക്കാനാണ് തീരുമാനം: സഞ്ജീവ് പി എസ് appeared first on Kairali News | Kairali News Live.