ഇന്നലെ കെ എസ് യു പ്രവർത്തകരുടേയും പൊലീസിൻ്റേയും നേതൃത്വത്തിൽ എസ് എഫ് ഐ പ്രവർത്തകർക്ക് നേരം നടത്തിയ ആക്രമണത്തിൽ കെ എസ് യു പ്രവർത്തകർക്കെതിരെ കേസെടുക്കാത്ത പൊലീസ് നടപടിക്കെതിരെ വി ശിവൻ കുട്ടി.അക്രമകാരികളെ അറസ്റ്റ് ചെയ്യുന്നതിനുള്ള നടപടി പോലീസ് സ്വീകരിക്കുന്നില്ലെന്നും അക്രമകാരികളെ പൊലീസ് പ്രകടമായി സംരക്ഷിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിൽ പരുക്കേറ്റ എസ് എഫ് ഐ പ്രവർത്തകരെ സംസ്ഥാന കമ്മിറ്റി ഓഫീസിൽ സന്ദർശിക്കുകയായിരുന്നു അദ്ദേഹം. കെഎസ്‌യു പ്രവർത്തകരാണ് സംഘർഷത്തിന് തുടക്കം കുറിച്ചത് എന്നാൽ അവരെ അറസ്റ്റ് ചെയ്ത് നീക്കുന്നതിന് പകരം എസ്എഫ്ഐ പ്രകടനത്തിന് നേരെ നാല് റൗണ്ട് കണ്ണീർവാതകം ഉപയോഗിച്ചു.Also read: അടിച്ചമർത്താനാണ് ഉദ്ദേശമെങ്കിൽ പ്രതിരോധിക്കാനാണ് തീരുമാനം: സഞ്ജീവ് പി എസ്11 എസ്എഫ്ഐ പ്രവർത്തകർക്ക് എതിരെ പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തു. എന്നാൽ അക്രമം നടത്തിയ കെഎസ്‌യു പ്രവർത്തകർക്ക് നേരെ കേസില്ല. പൊലീസിന്റെ നയം തുടക്കത്തിൽ തന്നെ വ്യക്തമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു.കേരള സർവകലാശാല സെനറ്റ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ മികച്ച വിജയമാണ് നേടിയത്. തെരഞ്ഞെടുപ്പ് കഴിഞ്ഞതിനുശേഷം പ്രകടനമായി എസ്എഫ്ഐ പ്രവർത്തകർ പോകുന്ന ഘട്ടത്തിലാണ് സംഘർഷം ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.The post അക്രമകാരികളെ പൊലീസ് പ്രകടമായി സംരക്ഷിക്കുന്നു: വി ശിവൻകുട്ടി appeared first on Kairali News | Kairali News Live.