തിരുവനന്തപുരത്ത് ഇന്നലെ രാത്രി വലിയ സംഘർഷമുണ്ടാക്കിയ കെ എസ് യു പ്രവർത്തകർക്കെതിരെ കേസെടുക്കാതെ രമേശ് ചെന്നിത്തലയുടെ പൊലീസ്. സംഭവത്തിൽ എസ് എഫ് ഐ പ്രവർത്തകർക്കെതിരെ മാത്രമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.എസ് എഫ് ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ് ഉൾപ്പെടെയുള്ള ഭാരവാഹികൾക്കെതിരെയാണ് കേസ്. ശിവപ്രസാദും ജില്ലാ ഭാരവാഹികളും അടക്കം 10 പേരാണ് പ്രതികൾ. കെ എസ് യു പ്രവർത്തകർക്കെതിരെ എസ് എഫ് ഐ ക്കാർ കല്ലെറിഞ്ഞു എന്നാണ് പൊലീസിൻ്റെ എഫ് ഐ ആർ.ലഹളയുണ്ടാക്കിയതിനും പൊതുമുതൽ നശിപ്പിച്ചതിനും കേസെടുത്തിരിക്കുകയാണ്. എന്നാൽ യൂണിവേഴ്സിറ്റി യൂണിയൻ തെരഞ്ഞെടുപ്പ് വിജയത്തിൽ സമാധാനപരമായി ആഹ്ലാദ പ്രകടനം നടത്തിയ എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ കല്ല് എറിയുകയായിരുന്നു.എന്നാൽ ഏകപക്ഷീയമായി പൊലീസ് എസ് എഫ് ഐ പ്രവർത്തകർക്ക് നേരെ മർദ്ദനമഴിച്ചു വിടുകയും ചെയ്തു. ഇതിനെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് എസ് എഫ് ഐ തീരുമാനിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് ഇന്ന് എസ് എഫ് ഐ നേതൃത്വത്തിൽ സെക്രട്ടറിയേറ്റ് മാർച്ചും മറ്റ് ജില്ലകളിൽ ഇന്ന് എസ്പി ഓഫീസ് മാർച്ചും നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്.The post തലസ്ഥാനത്തെ സംഘർഷം; കെ എസ് യു പ്രവർത്തകർക്കെതിരെ കേസെടുക്കാതെ പൊലീസ് appeared first on ഇവാർത്ത | Evartha.