പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന്; പ്രഖ്യാപനം വൈകിട്ട് മൂന്ന് മണിക്ക്

Wait 5 sec.

തിരുവനന്തപുരം| പ്ലസ്ടു, വിഎച്ച്എസ്ഇ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. വൈകീട്ട് മൂന്നിന് സെക്രട്ടേറിയറ്റിലെ പിആര്‍ഡി ചേംബറില്‍ നടക്കുന്ന വാര്‍ത്ത സമ്മേളനത്തില്‍ വിദ്യാഭ്യാസ മന്ത്രി എന്‍ ഷംസുദ്ദീന്‍ ആണ് ഫലം പ്രഖ്യാപിക്കുക. പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ പരീക്ഷ റദ്ദാക്കിയ ഗള്‍ഫ് മേഖലകളിലെ ഫലപ്രഖ്യാപനവും ഇന്ന് വിദ്യാഭ്യാസ മന്ത്രി നടത്തും.ഔദ്യോഗിക ഫല പ്രഖ്യാപനത്തിനുശേഷം വെബ്സൈറ്റുകളിലും മൊബൈല്‍ ആപ്ലിക്കേഷനുകളിലും ഫലം ലഭ്യമാകും. കേരള സര്‍ക്കാരിന്റെ വിവിധ സേവനങ്ങള്‍ നല്‍കുന്ന nammudekeralam.kerala.gov.in സൈറ്റിലൂടെയും മൊബൈല്‍ ആപ്ലിക്കേഷന്‍ വഴിയും കൂടാതെ വാട്ട്‌സ് ആപ്പിലൂടെയും പരീക്ഷ ഫലം അറിയാം.ഹയര്‍ സെക്കന്‍ഡറിയില്‍ 4.52 ലക്ഷം വിദ്യാര്‍ഥികളും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 26,826 വിദ്യാര്‍ഥികളുമാണ് ഫലം കാത്തിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഹയര്‍ സെക്കന്‍ഡറിയില്‍ 77.81 ശതമാനവും വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ 70.06 ശതമാനവുമാണ് വിജയം.അതേസമയം, പ്ലസ് വണ്‍ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ അപേക്ഷാ സമര്‍പ്പണം ആരംഭിച്ചിട്ടുണ്ട്. അടുത്ത മാസം മൂന്നാം തീയതി വരെ വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈനായി അപേക്ഷകള്‍ സമര്‍പ്പിക്കാം. പ്രവേശന നടപടികളുമായി ബന്ധപ്പെട്ട പ്രധാന തീയതികള്‍ പ്രകാരം ജൂണ്‍ എട്ടിന് ട്രയല്‍ അലോട്ട്‌മെന്റും ജൂണ്‍ 15ന് ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റും പ്രസിദ്ധീകരിക്കും.Content Highlights:The Kerala Plus Two and VHSE examination results are scheduled to be announced today at 3 PM. Education Minister N Shamsuddeen will officially declare the results during a press conference at the PRD Chamber in the Secretariat. The announcement will also cover the results for the Gulf region, where exams had faced disruptions due to the West Asian conflicts. Following the official declaration, students can access their scores across various government websites, mobile applications, and via WhatsApp.