മന്ത്രവാദത്തിൻ്റെ മറവിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചു

Wait 5 sec.

തിരുവനന്തപുരം കിളിമാനൂരിൽ മന്ത്രവാദത്തിൻ്റെ മറവിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ച കടയ്ക്കൽ സ്വദേശി ശരത് ബാബു പിടിയിൽ. മാതാവിന്റെ ദോഷങ്ങൾ മാറാൻ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്നു വിശ്വസിപ്പിച്ചായിരുന്നു രണ്ടു പെൺകുട്ടികളെ പീഡിപ്പിച്ചത്.Also read:വയനാട്ടിൽ വയോധികയെ കൊലപ്പെടുത്തിയത് ശ്വാസംമുട്ടിച്ചെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്ഒന്നര വർഷമായി കിളിമാനൂരിലെ വാടക വീട്ടിലും മെഡിക്കൽ കോളേജിനു സമീപമുള്ള ലോഡ്ജിൽ വെച്ചും പീഡിപ്പിച്ചു. പീഡന ശല്യം സഹിക്കാനാകാതെ പെൺകുട്ടികൾ വിവരം മാതാവിനെ അറിയിക്കുയായിരുന്നു. പിന്നീട് നടത്തിയ കൗൺസിലിങ്ങിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തറിഞ്ഞത്. പോക്സോ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് ഒളിവ് സങ്കേതത്തിൽ നിന്നാണ് ശരത് ബാബുവിനെ പിടികൂടിയത്.The post മന്ത്രവാദത്തിൻ്റെ മറവിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ പീഡിപ്പിച്ചു appeared first on Kairali News | Kairali News Live.