നിങ്ങൾ ഏറ്റവുമധികം ഭയപ്പെടുന്ന ജീവി ഏതാണെന്ന് ചോദിച്ചാൽ എന്തുപറയും. കൂടുതലാളുകളും പറയുന്നത് കൊടുംവിഷമുള്ള പാമ്പുകളുടെ പേരുകളായിരിക്കും. എന്നാൽ പാമ്പുകളെ ഭയക്കാത്ത ഒരു കൂട്ടം ആളുകളുള്ള ഗ്രാമം ഇന്ത്യയിലുണ്ടെന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ. മഹാരാഷ്ട്രയിലെ സോളാപൂർ ജില്ലയിലെ ഷെത്ഫൽ എന്ന ഗ്രാമത്തിലെ ജനങ്ങളാണ് പാമ്പുകളെ ഭയക്കാതെ ജീവിക്കുന്നത്. ഇന്ത്യയിലെ പാമ്പ് ഗ്രാമമെന്നാണ് ഷെത്ഫൽ അറിയപ്പെടുന്നത്.ഈ ഗ്രാമത്തിലെ വീടുകൾക്ക് ചുറ്റും പാമ്പുകൾ ഇഴഞ്ഞു നീങ്ങുകയോ വീടുകളിൽ കയറുകയോ ചെയ്യുന്നത് തികച്ചും സാധാരണമായാണ് കണക്കാക്കപ്പെടുന്നത്. വീടുകളിൽ നിന്ന് ആളുകൾ ഭയന്ന് നിലവിളിക്കുകയോ പാമ്പുകളെ തുരത്താൻ ശ്രമിക്കുകയോ ചെയ്യില്ല. പകരം ഗ്രാമവാസികൾ ശാന്തരായി തങ്ങളുടെ ദൈനംദിന കാര്യങ്ങൾ ചെയ്യുകയാണ് പതിവ്. തലമുറകളായി പാമ്പുകളുടെ ചുറ്റും വളർന്ന ഗ്രാമവാസികൾ അവയുടെ പെരുമാറ്റവും ചലനങ്ങളും മനസിലാക്കുന്നു. ഗ്രാമത്തിലെ ജനങ്ങൾ പ്രാദേശിക വിശ്വാസങ്ങൾ, ആചാരങ്ങൾ, പാരമ്പര്യങ്ങൾ എന്നിവയിലൂടെ പാമ്പുകളുമായി ഒരു അതുല്യമായ ബന്ധം രൂപപ്പെടുത്തിയിട്ടുണ്ട് ഇത് സോഷ്യൽ മീഡിയയിലടക്കം കൂടുതൽ ശ്രദ്ധേയമായിരിക്കുകയാണ്.also read:കുപ്പിയുടെ അടപ്പിന്റെ നിറം നോക്കിയാണോ വെള്ളം വാങ്ങുന്നത്, ഓരോ നിറത്തിന്റെയും അർത്ഥം മനസിലാക്കൂഗ്രാമത്തിലെ പല വീടുകളിലും പാമ്പുകൾക്കായി പ്രത്യേക വിശ്രമ സ്ഥലങ്ങൾ ഉണ്ടെന്ന വിശ്വാസമാണ് ഷെത്ഫലിനെ ശരിക്കും അസാധാരണമാക്കുന്നത്. ഇന്ത്യയിലെ പലയിടങ്ങളിലും നാഗപഞ്ചമി പോലുള്ള ഉത്സവങ്ങൾ നടത്തുമെങ്കിലും ഷെത്ഫലിൽ ഇത് ജനങ്ങളുടെ ദൈനംദിനത്തിന്റെ ഭാഗമാണ്. ഈ കാഴ്ചകൾ കാണാനെത്തുന്നവർ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു സാഹചര്യത്തിലും പാമ്പുകളെ ഉപദ്രവിക്കുകയോ പ്രകോപിപ്പിക്കുകയോ അക്രമാസക്തമായി പെരുമാറുകയോ ചെയ്യരുതെന്ന് സന്ദർശകരോട് നിർദ്ദേശിക്കുന്നു. പാമ്പുകളെ സ്പർശിക്കാൻ ശ്രമിക്കുന്നതിനെതിരെയും ആളുകൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പ്രദേശവാസികളുടെ മാർനിർദ്ദേശങ്ങൾ പാലിക്കാനും, വന്യജീവികളെ ശല്യപ്പെടുത്തുന്നത് ഒഴിവാക്കാനും, അനുമതിയില്ലാതെ സ്വകാര്യ ഇടങ്ങളിൽ പ്രവേശിക്കുന്നത് ഒഴിവാക്കാനും സഞ്ചാരികളെ പ്രോത്സാഹിപ്പിക്കുന്നു.The post ‘ഓരോ വീടുകളിലും പാമ്പുകൾക്ക് പ്രത്യേക വിശ്രമ കേന്ദ്രം’, ഇന്ത്യയിലെ പ്രശസ്തമായ പാമ്പ് ഗ്രാമത്തിന്റെ വിശേഷങ്ങൾ അറിഞ്ഞാലോ appeared first on Kairali News | Kairali News Live.