ഇന്ത്യൻ പ്രീമിയർ ലീഗിൽ ഇനി പ്ലേ ഓഫ് പോരാട്ട നാളുകൾ. ഒന്നോ രണ്ടോ മത്സരങ്ങൾക്കപ്പുറം ആരാവും ഈ കപ്പ് ഉയർത്തുക എന്നതാണ് ഇനി കാത്തിരിക്കുന്നത്. ഇന്ന് പ്ലേ ഓഫിലെ ആദ്യ യുദ്ധത്തിന് അരങ്ങൊരുങ്ങും. നിലവിലെ ജേതാക്കളായ റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു-ഗുജറാത്ത് ടൈറ്റൻസിനെ ആയിരിക്കും നേരിടുക. രാത്രി 7.30ന് മത്സരം നടക്കുക.രജത് പാട്ടിദാർ നയിക്കുന്ന ബെംഗളൂരു തങ്ങളുടെ കിരീടം നിലനിർത്താൻ ആണ് കളത്തിൽ ഇറങ്ങുന്നത്. ഗുജറാത്തിനും ആത്മവിശ്വാസമേറെ തന്നെ. ഇന്ന് ജയിച്ചാൽ മെയ് 31-ന് നടക്കുന്ന ഫൈനലിലേക്ക് കടക്കാമെന്നതിനാൽ ഇരു ടീമിന്റെയും ലക്ഷ്യം വിജയം മാത്രമാണ്. സൂപ്പർ പോരാട്ടത്തിന് ധരംശാലയിൽ ഇറങ്ങുമ്പോൾ എല്ലാവരും ഉറ്റുനോക്കുന്നത് വിരാട് കോഹ്ലിയുടേയും ശുഭ്മാൻ ഗില്ലിന്റേയും ബാറ്റിങ് പ്രകടനത്തിലേക്കാണ്. ഈ രണ്ട് താരങ്ങളും മികച്ച ഫോമിലാണുള്ളത്. ഇവരുടെ ഫോം മത്സരഫലം തീരുമാനിക്കുന്നതിൽ നിർണ്ണായകമാവും.ALSO READ: ലോകകപ്പിന് ദിവസങ്ങൾ മാത്രം ബാക്കി, പരുക്ക് പേടിയിൽ മെസി11 പ്ലേ ഓഫ് കളിച്ച ആർസിബിക്കായി കോഹ്ലി 26.40 ശരാശരിയിൽ നേടിയത് 396 റൺസാണ്. 121.10 മാത്രമാണ് കോഹ്ലിയുടെ സ്ട്രെെക്ക് റേറ്റ്. രണ്ട് അർധ സെഞ്ചുറികളാണ് കോഹ്ലി ആകെ നേടിയത്. അതേ സമയം ഗുജറാത്ത് ടെെറ്റൻസ് നായകൻ ശുഭ്മാൻ ഗിൽ വലിയ പ്രതീക്ഷയോടെയാണ് പ്ലേ ഓഫ് കളിക്കാൻ ഇറങ്ങുന്നത്. 11 തവണ പ്ലേ ഓഫിൽ കളിക്കാൻ ഭാഗ്യം ലഭിച്ച ഗിൽ 47.50 ശരാശരിയിൽ 475 റൺസാണ് നേടിയത്. 144.81 എന്ന മോശമില്ലാത്ത സ്ട്രെെക്ക് റേറ്റും ഗില്ലിനുണ്ട്. എന്തായാലും ആരാധകർ ആവേശത്തിലാണ്.The post ഐപിഎല്ലിൽ പ്ലേ ഓഫ് വിസിൽ മുഴങ്ങി; ഇന്ന് റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു-ഗുജറാത്ത് ടൈറ്റൻസ് പോരാട്ടം appeared first on Kairali News | Kairali News Live.