സ്വകാര്യതക്കും സുരക്ഷയ്ക്കും മുൻഗണന നൽകി ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ് (BSNL) ന്റെ ‘കവച്’ പദ്ധതി. ഫോൺ നമ്പർ റീചാർജ് ഉൾപ്പെടെയുള്ള കമ്പനിയുടെ സേവനങ്ങൾക്കായി ഇനി ഫോൺ നമ്പർ മറ്റൊരാൾക്ക് നൽകേണ്ടതില്ല. ഫോൺ റീചാർജ് ചെയ്യുന്നതിനും മറ്റുമായി ഇനി നിങ്ങളുടെ ഫോൺ നമ്പർ കടകളിലോ മറ്റോ നൽകേണ്ടി വരില്ല എന്നതാണ് ഈ സേവനത്തിന്റെ പ്രത്യേകത.ഉപഭോക്താക്കളുടെ വ്യക്തിഗത വിവരങ്ങൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് ബിഎസ്എൻഎൽ ‘കവച്’ അവതരിപ്പിച്ചിരിക്കുന്നത്. ഉപഭോക്താവിന്റെ ബിഎസ്എൻഎൽ നമ്പറുമായി അല്ലെങ്കിൽ അക്കൗണ്ടുമായി ബന്ധിപ്പിച്ചിരിക്കുന്ന 10 അക്ക വെർച്വൽ നമ്പർ സിസ്റ്റം വഴിയാണ് ‘കവച്’ പ്രവർത്തിക്കുന്നത്. റീചാർജുകൾ, സേവനങ്ങൾ എന്നിവയ്ക്കായി ഈ വെർച്വൽ നമ്പർ ഉപയോഗിക്കാം. ഇതു വഴി വ്യക്തിഗത വിവരങ്ങൾ മറ്റൊരാൾ ചോർത്തുമെന്ന ഭയവും ഒഴിവാക്കാനാകും.Also Read: ബ്ലൂ മൂണ്‍ വരുന്നു, ആകാശ വിസ്മയം കാണാൻ കാത്തിരുന്നോളൂ; എപ്പോള്‍ എങ്ങനെ കാണാം?‘കവച്’ വഴി ബിഎസ്എൻലുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളിലും നമ്പർ ഒഴിവാക്കി വെർച്വൽ നമ്പർ നൽകിയാൽ മതിയാകും. സ്വകാര്യത സംരക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് കമ്പനി ‘കവച്’ അവതരിപ്പിച്ചിരിക്കുന്നത്. ‘OTP’ (One Time Password) സേവനം പോലെ തന്നെയാണ് ‘കവച്’ പ്രവർത്തിക്കുന്നതും.Also Read: മിൽക്കി വേയുടെ അതിശയകരമായ ചിത്രം പങ്കുവെച്ച് അന്താരാഷ്ട്ര ബഹിരാകാശ നിലയംസേവനത്തിന് വേണ്ടി താത്കാലികമായി ‘കവച്’ വഴി വെർച്വൽ നമ്പർ ജനറേറ്റ് ചെയ്യാൻ സാധിക്കും. Kavach എന്ന് 51500 എന്ന നമ്പറിലേക്ക് മെസേജ് അയച്ചോ, *150# ഡയൽ ചെയ്യുമ്പോൾ ലഭിക്കുന്ന ഓപ്ഷനിൽ നിന്ന് കവച് സെലക്ട് ചെയ്തോ, 1500 അല്ലെങ്കിൽ 1800 180 1503 എന്ന ഹെൽപ്ലൈൻ നമ്പറിൽ വിളിച്ചോ കവച് സേവനം നേടാൻ സാധിക്കുന്നതാണ്.The post സേവനങ്ങൾക്ക് ഇനി ഫോൺ നമ്പർ നൽകേണ്ട: ബിഎസ്എൻഎല്ലിന്റെ ‘കവച്’ appeared first on Kairali News | Kairali News Live.