മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ നിയമിച്ചത് ഗൗരവമുള്ള പ്രശ്നമാണെന്ന് പി രാജീവ്. കൂളിങ് പിരീഡ് പോലും പാലിക്കാതെയാണ് നിയമനമുണ്ടായിരിക്കുന്നത്. ബംഗാളിലെ വിഷയത്തിൽ രാഹുൽ ഗാന്ധി എതിർക്കുമ്പോൾ കേരളത്തിൽ നിയമനം നടത്തുകയായണ്. വലിയ കൊള്ളയ്ക്ക് വലിയ പ്രതിഫലം എന്നാണ് രാഹുൽ ഗാന്ധി ബംഗാളിലെ നിയമനത്തെ വിശേഷിപ്പിച്ചത്.കേരളത്തിലും ഇതേ നിലപാട് ആണോ ഉള്ളതെന്നും പി രാജീവ് ദില്ലിയിൽ മാധ്യമങ്ങളോട് ചോദിച്ചു. കോൺഗ്രസിന്റെ അഖിലേന്ത്യ നേതൃത്വവും രാഹുൽ ഗാന്ധിയും നിലപാട് വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു. അടുത്തിടെ പശ്ചിമ ബംഗാളിൽ ബി ജെ പി ക്ക് അധികാരം പിടിക്കാൻ വഴിവിട്ട് പ്രവർത്തിച്ചെന്ന് ആരോപണമുള്ള ഉദ്യോഗസ്ഥരെ മുഖ്യമന്ത്രി സുവേന്ദു അധികാരി ഉന്നതപദവികളിൽ നിയമിച്ചിരുന്നു ഇതിനോട് പ്രതികരിച്ചായിരുന്നു രാഹുൽ ഗാന്ധി മുന്നേ നിലപാട് പറഞ്ഞത്.Also read: വി ഡി സതീശന്റെ സെക്രട്ടറിയായി രത്തൻ ഖേൽക്ക‍‍ർ; നിയമസഭാ തെരഞ്ഞെടുപ്പ് വൻ അട്ടിമറിയെന്ന് ഐ.എൻ.എൽഎന്നാൽ അതിന് സമാനമായ സംഭവമാണ് കേരളത്തിലും നടന്നതെന്നും രാഹുൽ ഗാന്ധിയെ വെല്ലുവിളിക്കുകയാണ് വി ‍ഡി സതീശനെന്നും വിമർശനങ്ങളുണ്ട്.The post മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ നിയമിച്ചത് ഗൗരവമുള്ള പ്രശ്നം: പി രാജീവ് appeared first on Kairali News | Kairali News Live.