ഇനിയങ്ങോട്ട് എല്ലാ ​ദിവസവും മഴയാണ്; ഈ ജില്ലകളിൽ യെല്ലോ അലേർട്ട്

Wait 5 sec.

കേരളത്തിൽ വേനൽ മഴ കനക്കുകയാണ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ വകുപ്പ് അടുത്ത അഞ്ച് ദിവസത്തേക്കുള്ള മഴ മുന്നറിയിപ്പുകൾ പുതുക്കിയിട്ടുണ്ട്. വിവിധ ജിലകളിൽ അടുത്ത ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.ഇന്ന് കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, കോഴിക്കോട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ യെല്ലോ അലേർട്ട് നിലനിൽക്കുന്നുണ്ട്. നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ ജില്ലകളിൽ യെല്ലോ അലേർട്ടാണ്.Also read: വി ഡി സതീശന്റെ സെക്രട്ടറിയായി രത്തൻ ഖേൽക്ക‍‍ർ; നിയമസഭാ തെരഞ്ഞെടുപ്പ് വൻ അട്ടിമറിയെന്ന് ഐ.എൻ.എൽമറ്റ് ദിവസങ്ങളിലെ കാലാവസ്ഥാ മുന്നറിയിപ്പ്25/05/2026: പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, വയനാട്26/05/2026: തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ27/05/2026: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളംഎന്നീ ജില്ലകളിലാണ് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.The post ഇനിയങ്ങോട്ട് എല്ലാ ​ദിവസവും മഴയാണ്; ഈ ജില്ലകളിൽ യെല്ലോ അലേർട്ട് appeared first on Kairali News | Kairali News Live.