കോഴിക്കോട്| മൂന്ന് കിലോ എം ഡി എം എയുമായി ഒരു മാസം മുന്‍പ് പിടികൂടിയ ലഹരിമരുന്ന് കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു. മുക്കം പൂളപ്പൊയില്‍ സ്വദേശിയായ മുഹമ്മദ് ഹനീഫയാണ് ഗുജറാത്തിലെ വടോദരയ്ക്ക് സമീപം ട്രെയിനില്‍നിന്ന് ചാടി രക്ഷപ്പെട്ടത്.ഇന്‍സ്‌പെക്ടര്‍ നിബിന്‍ ജോയിയുടെ നേതൃത്വത്തിലുള്ള നാലംഗ പോലീസ് സംഘവും ഡാന്‍സാഫ് ഉദ്യോഗസ്ഥരും തെളിവെടുപ്പിനായി പ്രതിയെ ഡല്‍ഹിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് സംഭവം.കഴിഞ്ഞ ഏപ്രില്‍ രണ്ടിനാണ് ഹനീഫയെ ലഹരിമരുന്നുമായി പോലീസ് പിടികൂടുന്നത്. ആദ്യഘട്ടത്തില്‍ മുക്കം മിനി സിവില്‍ സ്റ്റേഷന്‍ പരിസരത്ത് വെച്ച് 500 ഗ്രാം എം ഡി എം എയുമായി ഇയാളെ പിടികൂടിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഇയാള്‍ താമസിച്ചിരുന്ന വാടക വീട്ടില്‍നിന്നു പോലീസ് ലഹരിമരുന്ന് കണ്ടെടുത്തു.ആകെ 2.803 കിലോ ഗ്രാം എംഡിഎംഎയാണ് ഇയാളുടെ പക്കല്‍നിന്ന് പോലീസ് പിടിച്ചെടുത്തത്. ഡല്‍ഹിയില്‍നിന്നും ബാംഗ്ലൂരില്‍ നിന്നുമാണ് കേരളത്തിലേക്ക് ലഹരിമരുന്ന് എത്തിച്ചിരുന്നതെന്ന് ഇയാള്‍ സമ്മതിച്ചിരുന്നു. പ്രതിക്കായി പോലീസ് തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.Content Highlights:An accused in a major drug smuggling case escaped from police custody by jumping from a moving train near Vadodara in Gujarat. The escaped individual, Muhammad Haneefa from Mukkam, had been arrested a month ago with nearly three kilograms of MDMA. The incident occurred while a four-member police team and DANSAF officials were transporting him to Delhi for evidence collection. Police authorities have intensified their search operations to track down the fugitive.