പാരിയത്ത് കാവ് ഉന്നതിൽ പൊലീസ് നടത്തിയ ക്രൂരതയെ നിസാരവത്കരിച്ച് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. കുടിയൊഴിക്കൽ നടപടിക്കായി പൊലീസ് പ്രായമായവരേയും കുട്ടികളേയും ഉൾപ്പെടെ ക്രൂരമായി മർദ്ദിച്ച നടപടിയെയാണ് രമേശ് ചെന്നിത്തല ന്യായീകരിച്ചിരിക്കുന്നത്. അതിക്രമം നടന്നിട്ടില്ലെന്നതാണ് അദ്ദേഹത്തിൻ്റെ വാദം. കോടതിയുടെ സമ്മർദ്ദമാണ് പോലീസ് നടപടിക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.അതേസമയം പൊലീസ് സേനയിൽ മാറ്റങ്ങൾ വരുത്താനും ഒരുങ്ങുകയാണ് പുതിയ ആഭ്യന്തര മന്ത്രി. തൂഫാൻ ദ നർക്കോ ഹണ്ട് എന്ന പേരിൽ കേരളത്തിൻറെ മയക്കുമരുന്ന് വേര് അറക്കുക എന്നതാണ് ലക്ഷ്യത്തോടെ പുതിയ പദ്ധതി ആരംഭിക്കുന്നതായും അദ്ദേഹം പറഞ്ഞു. മയക്കുമരുന്നിന്റെ വേരുകൾ മറ്റു സംസ്ഥാനങ്ങളിലും ഉണ്ട്.Also read: മുഖ്യമന്ത്രിയുടെ ആദ്യ ദില്ലി സന്ദർശനം വിവാദ ബഹുലം; മാധ്യമങ്ങളേയും അതിജീവിതയേയും വീണ്ടും അധിക്ഷേപിച്ച് ദീപാ ജോസഫ്അത് കണ്ടെത്തുന്നതിന്റെ ഭാഗമായി സംസ്ഥാന പോലീസ് മേധാവി മറ്റ് സംസ്ഥാനങ്ങളിലെ പോലീസ് മേധാവികളുമായി കൂടിയാലോചനകൾ നടത്തും. ആര് പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നുവോ അവർക്ക് നേരെ കർശനമായ നടപടി ഉണ്ടാകുമെന്നും സ്കൂൾ പരിസരങ്ങളിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നവർക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു.The post പാരിയത്ത് കാവിൽ അതിക്രമം നടന്നിട്ടില്ലെന്ന വാദവുമായി രമേശ് ചെന്നിത്തല; മയക്കുമരുന്നിന് തടയിടാൻ ‘ഓപ്പറേഷൻ തൂഫാൻ ദ നർക്കോ ഹണ്ട്’ appeared first on Kairali News | Kairali News Live.