ഇത്ര സിംപിളോ? ഇനി കടയിലേക്ക് ഓടണ്ട പീനട്ട് ബട്ടർ വീട്ടിലുണ്ടാക്കാം

Wait 5 sec.

ലോകം തിരക്കുകളുടെ പിടിയിലായതിൽ പിന്നെ ഇൻസ്റ്റന്റ് ഭക്ഷണങ്ങളുടെ പിറകെയാണ് നമ്മളിൽ പലരും. പീനട്ട് ബട്ടറും ചോക്കോ സ്പ്രെഡുമെല്ലൈാം എല്ലാ അടുക്കളകളിലും സ്ഥാനം പിടിച്ചത് ഇങ്ങനെയാണ്. എന്നാൽ, ഇവയിലും വ്യാജനും നല്ലതുമുണ്ട്. ഇവ തിരിച്ചറിയാൻ കഴിയില്ല എന്നതാണ് മറ്റൊരു യാഥാർഥ്യം. ഇനി പീനട്ട് ബട്ടർ കടയിൽ നിന്ന് വാങ്ങേണ്ട നമുക്ക് വീട്ടിലുണ്ടാക്കാം.ചേരുവകൾവറുത്ത നിലക്കടല- രണ്ടു കപ്പ്തേൻ- ഒരു ടേബിൾ സ്പൂൺവെജിറ്റബിൾ ഓയിൽ- ഒരു ടേബിൾ സ്പൂൺഉപ്പ്- കാൽ ടീസ് സ്പൂൺALSO READ; പഴുത്ത നേന്ത്രപ്പഴം ഉണ്ടോ? ടേസ്റ്റി പലഹാരം വീട്ടിലുണ്ടാക്കാം ഈസിയായിതയ്യാറാക്കുന്ന വിധംവറുത്തെടുത്ത കടല ഒരു ബ്ലെൻഡറിലോ ഫുഡ് പ്രോസസറിലോ ഇടുക. നല്ല പേസ്റ്റ് രൂപത്തിലാവുന്നത് വരെ അടിച്ചെടുക്കുക. ഇതിലേക്ക് ഓയിൽ, ഉപ്പ്, തേൻ എന്നിവ ചേർക്കുക. നിങ്ങൾക്ക് ആവശ്യമുള്ള പരുവം ആവുന്നത് വരെ അരയ്ക്കുക. ശേഷം വായു കടക്കാത്ത കുപ്പിയിലാക്കി സൂക്ഷിക്കാം.The post ഇത്ര സിംപിളോ? ഇനി കടയിലേക്ക് ഓടണ്ട പീനട്ട് ബട്ടർ വീട്ടിലുണ്ടാക്കാം appeared first on Kairali News | Kairali News Live.