പാറ്റ വെറും പാരഡിയല്ല; കോക്രോച്ച് ജനതാ പാര്‍ട്ടി എങ്ങനെ സംഭവിക്കുന്നു?

Wait 5 sec.

പാരഡിയാണെങ്കിലും പാറ്റയിലേക്ക് ഒഴുകിയെത്തപ്പെട്ട യുവാക്കളുടെ എണ്ണം യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ നേതൃത്വങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് ജെന്‍-സിയുടെ ഈ തള്ളിക്കയറ്റത്തെ അധികാര രാഷ്ട്രീയം ഭയക്കുന്നത്?ഫ്‌ളയിംഗ് സ്പഗെറ്റി മോണ്‍സ്റ്റര്‍ ദൈവമായ പാസ്താഫേരിയനിസം, ഡിങ്കമതം, കോക്രോച്ച് ജനതാ പാര്‍ട്ടി; വിവിധ പ്രദേശങ്ങളില്‍ വ്യത്യസ്ത വിഷയങ്ങളില്‍ ഇടപെട്ടുകൊണ്ട് സര്‍ക്കാസം എങ്ങനെ രാഷ്ട്രീയ ആയുധമാക്കി ഉപയോഗിക്കാമെന്ന അന്വേഷണങ്ങളുടെ ഭാഗമായി രൂപപ്പെട്ട ആശയങ്ങള്‍. സോഷ്യല്‍ മീഡിയയില്‍ വളര്‍ന്ന് പന്തലിച്ച, ആയിരങ്ങള്‍ ഏറ്റെടുത്ത ആശയങ്ങളാണ് അവ. പാസ്താഫേരിയനിസവും ഡിങ്കമതവും പാരഡി മതങ്ങളായിരുന്നു. എന്നാല്‍ കോക്രോച്ച് ജനതാ പാര്‍ട്ടി മതമല്ല, അതൊരു 'രാഷ്ട്രീയ പാര്‍ട്ടി'യാണ്. സോഷ്യല്‍ മീഡിയയിലെ ആള്‍ക്കൂട്ടം എന്നതില്‍ നിന്ന് വളർന്ന് ഒരു വ്യവസ്ഥാപിത രാഷ്ട്രീയ പാര്‍ട്ടിയായി കോക്രോച്ച് ജനതാ പാര്‍ട്ടി മാറിയാല്‍ എന്തായിരിക്കും സംഭവിക്കുക? അതിനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതായുള്ള വാര്‍ത്തകള്‍ കൂടി വരുമ്പോള്‍ പല കോണുകളില്‍ നിന്നും അസ്വസ്ഥകള്‍ ഉയരുന്നത് സ്വാഭാവികമാണ്. ആദ്യമായി സിജെപിയുടെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തപ്പെട്ടു. തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണെന്ന് സിജെപി സ്ഥാപകന്‍ അഭിജിത്ത് ദിപ്‌കെ വെളിപ്പെടുത്തിയിരിക്കുന്നു. തുടക്കംസുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്തിന്റെ ഒരു പരാമര്‍ശത്തില്‍ നിന്നാണ് യുവാക്കള്‍ അടക്കം ലക്ഷക്കണക്കിന് ആളുകളെ ആകര്‍ഷിച്ച കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ജനനം. തൊഴിലില്ലാത്ത, പാറ്റകളെപ്പോലെയുള്ള ചില ചെറുപ്പക്കാരുണ്ട്. ജോലിയൊന്നും കണ്ടെത്താന്‍ കഴിയാത്ത അവര്‍ സോഷ്യല്‍ മീഡിയയിലേക്കും ആര്‍ടിആ ആക്ടിവിസത്തിലേക്കും ജേര്‍ണലിസത്തിലേക്കും തിരിയുകയും സിസ്റ്റത്തെ ആക്രമിക്കാന്‍ തുടങ്ങുകയും ചെയ്യും. അത്തരക്കാര്‍ സമൂഹത്തിലെ പരാദജീവികളാണെന്നാണ് അദ്ദേഹം പറഞ്ഞത്. മെയ് 15ന് കോടതിയില്‍ നടത്തിയ പരാമര്‍ശത്തിന് തൊട്ടടുത്ത ദിവസം തന്നെ അദ്ദേഹം തിരുത്തുമായി രംഗത്തെത്തിയിരുന്നെങ്കിലും യുവാക്കള്‍ക്കിടയില്‍ അത് വലിയ രോഷമുണ്ടാക്കിയിരുന്നു. ആ രോഷത്തില്‍ നിന്നാണ് കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ ഉദയം. രാജ്യത്ത് ആദ്യം: എന്താണ് വയോജന ക്ഷേമ വകുപ്പ്?യുഎസിലെ ബോസ്റ്റണ്‍ യൂണിവേഴ്‌സിറ്റിയില്‍ പബ്ലിക് റിലേഷന്‍സ് വിദ്യാര്‍ത്ഥിയായ അഭിജീത് ദിപ്‌കെ തുടങ്ങിവെച്ച കോക്രോച്ച് ജനതാ പാര്‍ട്ടിയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ കോടികളാണ് ഫോളോവര്‍മാരായി എത്തിയത്. തൊട്ടുപിന്നാലെ പാര്‍ട്ടിയുടെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്കേര്‍പ്പെടുത്തപ്പെട്ടു. പാരഡിയാണെങ്കിലും പാറ്റയിലേക്ക് ഒഴുകിയെത്തപ്പെട്ട യുവാക്കളുടെ എണ്ണം യഥാര്‍ത്ഥത്തില്‍ രാഷ്ട്രീയ നേതൃത്വങ്ങളെ ഞെട്ടിച്ചിരിക്കുകയാണ്. എന്തുകൊണ്ടാണ് ജെന്‍-സിയുടെ ഈ തള്ളിക്കയറ്റത്തെ അധികാര രാഷ്ട്രീയം ഭയക്കുന്നത്?സിജെപി ഒരു ജെന്‍സി മുന്നേറ്റത്തിന്റെ സ്വഭാവ സവിശേഷതകളെല്ലാം പ്രകടിപ്പിക്കുന്നുണ്ട്. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഒരു ക്യാമ്പെയിനിന് അവര്‍ തുടക്കം കുറിച്ചിരിക്കുന്നു. വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് സിജെപി ക്യാമ്പെയിന്‍യുവാക്കളിലെ തൊഴിലില്ലായ്മ2026 ഏപ്രില്‍ വരെയുള്ള കേന്ദ്രസര്‍ക്കാര്‍ ഡേറ്റ അനുസരിച്ച് പതിനഞ്ച് വയസിന് മേല്‍ പ്രായമുള്ളവരിലെ തൊഴിലില്ലായ്മാ നിരക്ക് 5.2 ശതമാനമാണ്. രാജ്യത്തെ ജനസംഖ്യയില്‍ 68 ശതമാനം പേരും 35 വയസിന് താഴെ പ്രായമുള്ളവരാകുകയും വിദ്യാസമ്പന്നരായവരുടെ എണ്ണം ഉയരുകയും ചെയ്യുന്നതോടെ തൊഴിലില്ലായ്മ പെരുകുകയാണ്. 15 മുതല്‍ 29 വയസ് വരെ പ്രായമുള്ള വിദ്യാസമ്പന്നരായ യുവാക്കള്‍ക്കിടയില്‍ തൊഴിലില്ലായ്മ വലിയ പ്രതിസന്ധിയാണെന്ന് അസിം പ്രേംജി സര്‍വകലാശാല പ്രസിദ്ധീകരിച്ച സ്റ്റേറ്റ് ഓഫ് വര്‍ക്കിംഗ് ഇന്ത്യ റിപ്പോര്‍ട്ടില്‍ പറയുന്നു. വിദ്യാഭ്യാസവും സ്ഥിരം ജോലിയും തമ്മില്‍ ബന്ധമില്ലാതാകുന്നു. ഡിഗ്രി വിദ്യാഭ്യാസത്തിന് ശേഷം ഒരു വര്‍ഷത്തിനുള്ളില്‍ ജോലിക്ക് കയറുന്നവരുടെ എണ്ണം പോലും വളരെ കുറവാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. അത്രയും യുവാക്കള്‍ തൊഴില്‍രഹിതരായി നില്‍ക്കുമ്പോളാണ് ചീഫ് ജസ്റ്റിസിന്റെ പരാമര്‍ശം വരുന്നത്. നീറ്റ് പരീക്ഷാ ക്രമക്കേട്രാജ്യത്ത് വിദ്യാര്‍ത്ഥികളിലും യുവാക്കളിലും വലിയ നിരാശയുണ്ടാക്കിയ സംഭവമായിരുന്നു അടുത്തിടെയുണ്ടായ നീറ്റ് പരീക്ഷാ ക്രമക്കേട്. വലിയ പ്രതീക്ഷയോടെ പരീക്ഷയെഴുതി കാത്തിരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് മുന്നിലേക്ക് പരീക്ഷയില്‍ നടന്ന ക്രമക്കേടുകളെക്കുറിച്ചുള്ള വാര്‍ത്തകള്‍ വരുന്നു. പരീക്ഷ റദ്ദാക്കി വീണ്ടും നടത്താന്‍ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി തീരുമാനം എടുത്തിരിക്കുകയാണ്. ഈ വിഷയത്തില്‍ കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നടത്തുന്ന പ്രതിഷേധങ്ങള്‍ക്ക് വേണ്ടത്ര ശക്തിയില്ല എന്ന പരാതി യുവാക്കള്‍ക്കിടയിലുണ്ട്. അവിടെയാണ് സിജെപി പോലെ ഒരു പ്ലാറ്റ്‌ഫോം അവര്‍ക്ക് പ്രതീക്ഷയാകുന്നത്. ഇത്തരം അനിശ്ചിതത്വങ്ങളിലൂടെ കടന്നു പോകുന്നവരെ ക്ഷുദ്രജീവിയെന്ന് വിളിച്ചാലുണ്ടാകുന്ന മാനസികാവസ്ഥയാണ് യുവാക്കളുടെ പ്രധാന പ്രശ്‌നം. ഏതെങ്കിലും വിഷയത്തില്‍ അഭിപ്രായം പറയാനും ചോദ്യങ്ങള്‍ ഉയര്‍ത്താനും ഒരു വ്യക്തിക്കുള്ള അവകാശം നിശ്ചയിക്കുന്നത് അവരുടെ വിദ്യാഭ്യാസ യോഗ്യതയും തൊഴിലുമാണോ എന്ന ചോദ്യം കോക്രോച്ച് ജനതാ പാര്‍ട്ടി ഉന്നയിക്കുന്നുണ്ട്. പിണറായി സര്‍ക്കാരിന്റെ സ്വപ്‌ന പദ്ധതി; സില്‍വര്‍ ലൈന്‍ പൂര്‍ണ്ണമായി ഇല്ലാതാകുമ്പോൾജെന്‍-സി മുന്നേറ്റമോ?കോക്രോച്ച് ജനതാ പാര്‍ട്ടിയെ ദേശവിരുദ്ധമെന്ന് സ്ഥാപിക്കാനാണ് ബിജെപി ആദ്യം തന്നെ ശ്രമിച്ചത്. കോണ്‍ഗ്രസില്‍ ശശി തരൂരും കമ്യൂണിസ്റ്റ് പാര്‍ട്ടികളും സിജെപി ഉയര്‍ത്തിയ ചോദ്യങ്ങളോട് അനുഭാവപൂര്‍വ്വമായ സമീപനം സ്വീകരിച്ചു. യുവാക്കളുടെ പ്രതികരണം എന്ന നിലയിലാണ് നേതാക്കള്‍ ഇതിനെ സമീപിക്കുന്നത്. ഇതൊരു ജെന്‍-സി മുന്നേറ്റമാകുമോ എന്ന ആശങ്ക സ്വാഭാവികമാണ്. ബംഗ്ലാദേശ് അനുഭവം മുന്നിലുള്ളതുകൊണ്ടു തന്നെ ഇത്തരം മുന്നേറ്റങ്ങള്‍ക്ക് എതിരെയായിരിക്കും ഭരിക്കുന്നവര്‍. ഇന്ത്യയിലെ യുവാക്കള്‍ പക്വതയുള്ളവരാണെന്നും അവര്‍ അക്രമത്തിന്റെ മാര്‍ഗ്ഗം സ്വീകരിക്കില്ലെന്നും അഭിജിത്ത് ദിപ്‌കെ ഉറപ്പ് നല്‍കുന്നുണ്ട്. സിജെപിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്ന വാര്‍ത്തകളെയും അഭിജീത്ത് നിഷേധിക്കുന്നുണ്ട്. ഇപ്പോള്‍ പ്രത്യക്ഷത്തിലുള്ള പ്രതിഷേധങ്ങളോ പ്രക്ഷോഭങ്ങളോ ഉദ്ദേശിക്കുന്നില്ല. അവയെല്ലാം വളരെ ശ്രദ്ധയോടെ മാത്രമേ ചെയ്യൂ. പാര്‍ട്ടി അനുഭാവികള്‍ ആരും അത്തരം പ്രതിഷേധങ്ങള്‍ക്ക് ഇറങ്ങരുതെന്നും അഭിജീത്ത് ആവശ്യപ്പെടുന്നു. സിജെപി ഒരു ജെന്‍സി മുന്നേറ്റത്തിന്റെ സ്വഭാവ സവിശേഷതകളെല്ലാം പ്രകടിപ്പിക്കുന്നുണ്ട്. നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് ഒരു ക്യാമ്പെയിനിന് അവര്‍ തുടക്കം കുറിച്ചിരിക്കുന്നു. വിദ്യാഭ്യാസം കൈകാര്യം ചെയ്യുന്ന കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടാണ് സിജെപി ക്യാമ്പെയിന്‍. യുവാക്കളാണ് സിജെപിയെ പിന്തുടരുന്നവര്‍. രാഷ്ട്രീയ പാര്‍ട്ടികളോട് പ്രത്യേക ആഭിമുഖ്യമൊന്നും ഇല്ലാതിരുന്ന ജെന്‍-സി ഇങ്ങനെയൊരു ചലനത്തിന്റെ ഭാഗമാകാന്‍ മുന്നിട്ടിറങ്ങുന്നുണ്ടെങ്കില്‍ ആ പ്രതിഷേധം കണ്ടില്ലെന്ന് നടിക്കാനാവില്ല. ജെന്‍-സി പ്രതിഷേധങ്ങളെ പ്രതിപക്ഷം ഉപയോഗിക്കേണ്ട സമയമാണ് ഇതെന്ന് ശശി തരൂരിനെപ്പോലെയുള്ള നേതാക്കള്‍ തിരിച്ചറിയുന്നുണ്ട്. സിജെപിക്ക് പിന്നിലുള്ള നേതാക്കള്‍ രാഷ്ട്രീയത്തിലേക്ക് വരാനുള്ള സാധ്യത പ്രവചിക്കുകയാണ് അദ്ദേഹം. ശശി തരൂര്‍ഈ പ്രസ്ഥാനത്തിന്റെ ഭാവിയെക്കുറിച്ച് എനിക്ക് ഉറപ്പില്ല, പക്ഷേ അതിന്റെ പിന്നിലുള്ള യുവാക്കള്‍ ഈ ഊര്‍ജ്ജം മുഖ്യധാരാ രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരാനോ അല്ലെങ്കില്‍ അവരുടെ വോട്ടിലൂടെ മാറ്റത്തിന്റെ ശബ്ദമാകാനോ ഒരു വഴി കണ്ടെത്തുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, അങ്ങനെ ചെയ്യുമ്പോള്‍ അവഗണിക്കാന്‍ അസാധ്യമായിത്തീരും. പ്രതിപക്ഷം ഉപയോഗപ്പെടുത്തേണ്ട ഒരു അവസരമാണിത്.സിജെപി ഒരു ചെറിയ മീനല്ലെന്ന് വളരെ പെട്ടെന്ന് തിരിച്ചറിയാന്‍ ബിജെപിക്കായിട്ടുണ്ട്. കോണ്‍ഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ സിജെപിയുടെ നീക്കങ്ങളെ നിരീക്ഷിച്ചു വരികയാണ്. സോഷ്യല്‍ മീഡിയയിലെ ആള്‍ക്കൂട്ടം എന്നതില്‍ നിന്ന് വളര്‍ന്ന് ഒരു രാഷ്ട്രീയ മുന്നേറ്റമായി ഇത് പരിണമിച്ചക്കുകയാണെങ്കില്‍, യുവാക്കളിലുള്ള സ്വാധീനം രാഷ്ട്രീയമായി ഉപയോഗിക്കാന്‍ കഴിയുകയാണെങ്കില്‍ രാജ്യത്ത് വലിയ മാറ്റത്തിന് പാറ്റകള്‍ക്ക് സാധിക്കും. തമിഴ്‌നാട്ടില്‍ വിജയ് എന്ന താരത്തിന് ഒരു രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് രണ്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ അധികാരത്തില്‍ എത്താന്‍ കഴിഞ്ഞത് താരമൂല്യം കൊണ്ട് മാത്രമല്ല, രാഷ്ട്രീയം പറഞ്ഞതുകൊണ്ടു കൂടിയാണ്. പാറ്റകളും രാഷ്ട്രീയം പറയുന്നുണ്ട്. ഇനിയും കൂടുതല്‍ രാഷ്ട്രീയം പറഞ്ഞേക്കാം.