സംസ്ഥാനത്ത് പവർ കട്ടില്ലെന്നും എന്നാൽ പവർ ഫെയിലിയർ ഉണ്ടെന്നും വൈദ്യുതി വകുപ്പ് മന്ത്രി സണ്ണി ജോസഫ്. നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും സണ്ണി ജോസഫ് വ്യക്തമാക്കി. കുറച്ച് ദിവസം കൂടി ഈ പ്രയാസം ഉണ്ടാകുമെന്നും ജനങ്ങൾ സഹകരിക്കണമെന്നും അറ്റകുറ്റപ്പണി നടക്കുന്നതിനാലാണ് ഇതെന്നും മന്ത്രി വ്യക്തമാക്കി.നേരത്തെ തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടെന്ന രൂക്ഷ വിമർശനം യുഡിഎഫ് ഉന്നയിച്ചിരുന്നു. എന്നാൽ വൈദ്യുതി ഉപഭോഗം വർദ്ധിച്ചതിനെ തുടർന്നുണ്ടാകുന്ന സാങ്കേതിക പ്രശ്നങ്ങളാണ് വൈദ്യുതി പ്രതിസന്ധിക്ക് കാരണമെന്നായിരുന്നു അന്നത്തെ വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ പ്രതികരണം.The post കേരളത്തിൽപവർ കട്ടില്ല, എന്നാൽ പവർ ഫെയിലിയർ ഉണ്ട്: മന്ത്രി സണ്ണി ജോസഫ് appeared first on ഇവാർത്ത | Evartha.