തിരുവനന്തപുരം| ലഹരി മാഫിയയുടെ വേരറുക്കുന്ന തീരുമാനങ്ങളുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. ലഹരി മാഫിയയെ നിയന്ത്രിക്കാന്‍ ഓപ്പറേഷന്‍ തുഫാന്‍- ദ നര്‍ക്കോ ഹണ്ട് എന്ന പദ്ധതിക്ക് രൂപം നല്‍കിയതായി മന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പോലീസ് സ്റ്റേഷന്‍ ജനസേവന കേന്ദ്രങ്ങളാക്കുമെന്നും ലഹരിമാഫിയയുടെ വേരറുക്കുമെന്നും ആഭ്യന്തരമന്ത്രി പറഞ്ഞു. മന്ത്രിയ്‌ക്കൊപ്പം ഡിജിപിയും പോലീസ് ഉപദേഷ്ടാവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.484 പോലീസ് സ്റ്റേഷനിലും സമൂലമായ മാറ്റം വരുത്തും. പരാതികള്‍ സമചിത്തതയോടെ കേള്‍ക്കും. ആരു ചെന്നാലും ഗുഡ് മോണിംഗ് പറഞ്ഞ് സ്വീകരിക്കും. സ്റ്റേഷനുകള്‍ വൃത്തിയാക്കുമെന്നും കെട്ടിക്കിടക്കുന്ന വാഹനങ്ങള്‍ നീക്കുമെന്നും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. പോലീസ് സ്റ്റേഷനുകള്‍ ജനസേവന കേന്ദ്രങ്ങളാക്കും. പോലീസ് ട്രെയിനിംഗ് സിലബസ് പരിഷ്‌കരിക്കുമെന്നും മന്ത്രി പറഞ്ഞു.ലഹരി മാഫിയയെ നിയന്ത്രിക്കുന്നതിനായി മാധ്യമങ്ങളുടേയും പൊതുജനങ്ങളുടേയും സഹായവും ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. നിയമ ലംഘകരേയും വെല്ലുവിളിക്കുന്നവരേയും വെച്ച് പൊറുപ്പിക്കില്ല. സൈബര്‍ ക്രൈം തടയാന്‍ നടപടിയുണ്ടാകുമെന്നും രമേശ് ചെന്നിത്തല ഉറപ്പുനല്‍കി.Content Highlights:Kerala Home Minister Ramesh Chennithala has announced a major anti-drug campaign titled Operation Toofan – The Narco Hunt to completely dismantle the drug mafia operations in the state. Speaking at a press conference alongside top police officials, the minister stated that all 484 police stations across Kerala will undergo radical transformations to become citizen-friendly service centres. The initiative introduces polite public greetings, cleaner premises, and systematic removal of abandoned vehicles. Additionally, strict measures will be implemented to enhance cybersecurity and deal firmly with lawbreakers.