പ്രതിരോധം തീർത്ത് സിപിഐഎം; പ്രതിഷേധത്തെ തുടർന്ന് അഭിഭാഷക കമ്മീഷൻ ഒഴിപ്പിക്കൽ നടപടിക്കായി എത്തിയില്ല

Wait 5 sec.

എറണാകുളം പാരിയത്ത് കാവിലെ കുടുംബങ്ങൾക്കായി ഇന്നും പ്രതിരോധം തീർത്ത് സി പി ഐ എം . സമരസമിതിയുടെയും ഡി വെ എഫ് ഐ യുടെയും പ്രതിഷേധത്തെ തുടർന്ന് അഭിഭാഷക കമ്മീഷൻ ഒഴിപ്പിക്കൽ നടപടിക്കായി എത്തിയില്ല. ഇന്ന് കുടിയിറക്കൽ നടപടി പൂർത്തിയാക്കി 26 നു മുൻപ് റിപ്പോർട്ട് നൽകണമെന്നായിരുന്നു കോടതിയുടെ നിർദേശം.അതേസമയം തിങ്കളാഴ്ച സർക്കാർ ഹൈകോടതിയെ സമീപിക്കും. സർക്കാരിൻ്റെ വാദങ്ങളും നിയമ നടപടികളും അറിഞ്ഞ ശേഷമായിരിക്കും കുടുംബങ്ങളുടെ തുടർ നീക്കങ്ങൾ. ജനിച്ചുവീണ മണ്ണ് വിട്ട് പോകില്ലെന്ന് ഇവർ സർക്കാറിനെ അയിച്ചിട്ടുണ്ട്. ഒഴിപ്പിക്കൽ നടപടികളുമായി മുന്നോട്ട് പോയാൽ മനുഷ്യകവചം തീർത്ത് പ്രതിരോധിക്കുമെന്ന് സി പി ഐ എം ജില്ലാ സെക്രട്ടറി എസ് സതീഷ വ്യക്തമാക്കി.Also read: മുഖ്യമന്ത്രിയുടെ സെക്രട്ടറിയായി രത്തൻ ഖേൽക്കറെ നിയമിച്ചത് ഗൗരവമുള്ള പ്രശ്നം: പി രാജീവ്യു ഡി എഫ് സർക്കാർ അധികാരത്തിലേറി രണ്ട് നാൾ പിന്നിടുമ്പോഴായിരുന്നു പൊലീസ് പാരിയത്ത് കാവ് ഉന്നതിയിലെ കുടുംബങ്ങളെ കുടുയൊഴിക്കാനായി നരനായാട്ട് നടത്തിയത്. ഇന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല സംഭവത്തെ ന്യായീകരിച്ച് കൊണ്ട് രം​ഗത്ത് വരുകയും ചെയ്തിരുന്നു.The post പ്രതിരോധം തീർത്ത് സിപിഐഎം; പ്രതിഷേധത്തെ തുടർന്ന് അഭിഭാഷക കമ്മീഷൻ ഒഴിപ്പിക്കൽ നടപടിക്കായി എത്തിയില്ല appeared first on Kairali News | Kairali News Live.