സിബിഎസ്ഇയുടെ വിശ്വാസ്യതയും സുതാര്യതയും സംരക്ഷിക്കണം എന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയോട് ആവശ്യപ്പെട്ട് മുൻ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. സിബിഎസ്ഇയിലെ ക്രമക്കേടുകലുമായ് ബന്ധപ്പെട്ട് കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് അയച്ച കത്തിലാണ് മുൻ മന്ത്രി ഈ ആവശ്യം ഉന്നയിച്ചത്.ക്രമക്കേടുകളിലും വീഴ്ചകളിലും അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ട വി. ശിവൻകുട്ടി ക്രമക്കേടുകൾക്ക് പിന്നിലുള്ളവരെ കണ്ടെത്താൻ നിഷ്പക്ഷ അന്വേഷണം നടത്തണമെന്ന് അദ്ദേഹം കത്തിലൂടെ ആവശ്യപ്പെട്ടു. കുറ്റക്കാർക്കെതിരെ കാലതാമസമില്ലാതെ കർശനമായ നടപടി സ്വീകരിക്കണമെന്നും ശിവൻകുട്ടി കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയെ അറിയിച്ചു.Also Read:‘കേന്ദ്രസർക്കാർ പൂർണ്ണ പരാജയം, മോദി രാജ്യത്തിന്റെ പരമാധികാരം അമേരിക്കയ്ക്ക് അടിയറവ് വച്ചു’നേരത്തെ സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിലെ മൂല്യനിർണയത്തിലെ പ്രശ്നത്തിൽ അടിയന്തരമായിട്ടുള്ള ഇടപെടലുകൾ നടത്തണമെന്നാവശ്യപ്പെട്ട് ഡോ ജോൺ ബ്രിട്ടാസ് എം പി കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്രപ്രധാന് കത്തെഴുതിയിരുന്നു. ശരിയായ ഉത്തരങ്ങൾക്കടക്കം മാർക്ക് ലഭിച്ചിട്ടില്ലെന്നാണ് പല വിദ്യാർഥികളുടെയും പരാതി.The post സിബിഎസ്ഇ ക്രമക്കേട്: കേന്ദ്ര വിദ്യാഭ്യാസ മന്ത്രിക്ക് കത്തയച്ച് മുൻ മന്ത്രി വി. ശിവൻകുട്ടി appeared first on Kairali News | Kairali News Live.