മുനമ്പത്തെ പാവപ്പെട്ട മനുഷ്യരെ ഇറക്കിവിടുന്ന ഒരു സാഹചര്യവും ഉണ്ടാകില്ലെന്ന് ഉറപ്പുനൽകുന്നു: മുഖ്യമന്ത്രി വി.ഡി. സതീശൻ

Wait 5 sec.

മുനമ്പത്തെ പാവപ്പെട്ട മനുഷ്യരെ ഇറക്കിവിടുന്ന ഒരു സാഹചര്യവും ഉണ്ടാകില്ലെന്ന് ഉറപ്പുനൽകുന്നതായി മുഖ്യമന്ത്രി വി.ഡി. സതീശൻ. ഭൂമിയിൽ പൂർണാവകാശം വാങ്ങിച്ചുകൊടുക്കുമെന്നും എത്രയും പെട്ടെന്ന് അവർക്ക് നികുതി അടയ്ക്കുന്നതിനുള്ള സംവിധാനമൊരുക്കുമെന്നും വി.ഡി. സതീശൻ പറഞ്ഞു.മുനമ്പം ഉൾപ്പെടെയുള്ള വഖഫ് ഭൂമി പ്രശ്നങ്ങളിൽ എൽഡിഎഫ് സർക്കാരിനെയും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. മുൻ സർക്കാർ എട്ടിൻ്റെ പണിയാണ് തന്നിട്ട് പോയത്. പത്ത് മിനിറ്റ് കൊണ്ട് തീർക്കാമായിരുന്ന പ്രശ്നം സങ്കീർണമാക്കാനാണ് അവർ ശ്രമിച്ചത്. രാഷ്ട്രീയമായി നിയമിക്കപ്പെട്ട വഖഫ് ബോർഡ് അവസാന നിമിഷങ്ങളിൽ എടുത്ത തെറ്റായ തീരുമാനങ്ങൾ നിയമപരമായി റദ്ദാക്കാനുള്ള നടപടികൾ സർക്കാർ പരിശോധിച്ചു വരികയാണെന്ന് എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.കേരളത്തിൻ്റെ വികസനത്തിനായി വിഭാവനം ചെയ്തിട്ടുള്ള സ്വപ്ന പദ്ധതികളെക്കുറിച്ചുള്ള ധവളപത്രം ജൂൺ ആദ്യവാരത്തിൽ പുറത്തിറക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതികളുടെ സുഗമമായ നടത്തിപ്പിനായി പ്രധാനമന്ത്രിയെയും കേന്ദ്ര ധനമന്ത്രിയെയും നേരിൽക്കണ്ട് സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി. ഇതിൻ്റെ തുടർച്ചയായാണ് പദ്ധതികളുടെ വിശദാംശങ്ങൾ പൊതുജനങ്ങൾക്ക് ലഭ്യമാക്കുന്നതിനായി ധവളപത്രം പുറത്തിറക്കാൻ തീരുമാനിച്ചിരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.The post മുനമ്പത്തെ പാവപ്പെട്ട മനുഷ്യരെ ഇറക്കിവിടുന്ന ഒരു സാഹചര്യവും ഉണ്ടാകില്ലെന്ന് ഉറപ്പുനൽകുന്നു: മുഖ്യമന്ത്രി വി.ഡി. സതീശൻ appeared first on ഇവാർത്ത | Evartha.