കെപിസിസി പുനഃസംഘടനയിൽ സമ്പൂർണ ആധിപത്യം ഉറപ്പിക്കാൻ കെ സി വേണുഗോപാൽ പക്ഷം; ചരടുവലികൾ ശക്തം

Wait 5 sec.

കെപിസിസി പുനഃസംഘടനയിൽ സമ്പൂർണ ആധിപത്യം ഉറപ്പിക്കാൻ കെ സി വേണുഗോപാൽ വിഭാഗത്തിന്റെ നീക്കം. കെപിസിസി അധ്യക്ഷൻ, വർക്കിങ് പ്രസിഡന്റുമാർ, ഡിസിസി അധ്യക്ഷന്മാർ തുടങ്ങിയ ഒഴിവുകളിൽ ഭൂരിഭാഗവും പിടിച്ചടക്കാൻ കെ സി വേണുഗോപാൽ പക്ഷത്തെ നേതാക്കൾ ശ്രമം തുടങ്ങിക്കഴിഞ്ഞു.പുതിയ കെപിസിസി അധ്യക്ഷൻ ആരാകുമെന്ന് തർക്കത്തിനിടയിൽ കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹനാൻ , ജോസഫ് വാഴക്കൻ, വി. എസ്. ശിവകുമാർ എന്നീ പേരുകളാണ് പരിഗണനാ പട്ടികയിൽ ഉള്ളത്. യുഡിഎഫ് കൺവീനറായ അടൂർ പ്രകാശിനും കെപിസിസി അധ്യക്ഷ പദവിയിൽ നോട്ടമുണ്ട്. എന്നാൽ ഈ തർക്കത്തിനിടയിൽ പുതു തലമുറ നേതാക്കളെ പരിഗണിക്കണം എന്ന വാദവും ശക്തമാണ്.ALSO READ: സിബിഎസ്ഇ 12-ാം ക്ലാസ് മൂല്യനിർണയത്തിൽ സംഭവിച്ചത് ഗുരുതര അനാസ്ഥ; വിദ്യാർഥികളുടെ ഭാവി തകർക്കുന്ന കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹം: എസ്എഫ്ഐഈ ചർച്ചയുടെ ഭാഗമായി കെ സി വേണു​ഗോപാൽ അനുകൂലികളിൽ ഒരു വിഭാഗം നേതാക്കൾ മാത്യു കുഴൽ നാടന്റെ പേര് മുന്നോട്ട് വയ്ക്കുന്നുണ്ട്. തർക്കം മുറുകുമ്പോൾ കെ സി വേണുഗോപാൽ ആരെ പിന്തുണയ്ക്കും എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.The post കെപിസിസി പുനഃസംഘടനയിൽ സമ്പൂർണ ആധിപത്യം ഉറപ്പിക്കാൻ കെ സി വേണുഗോപാൽ പക്ഷം; ചരടുവലികൾ ശക്തം appeared first on Kairali News | Kairali News Live.