ഭരണകൂടത്തിന്റെ ചട്ടക്കൂട്ടിൽ മാത്രം ഇരിക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാർ, ഇ ഡി റെയ്ഡിനെ നിവർന്നുനിന്ന് പ്രതിരോധിക്കുമെന്ന് പി രാജീവ്

Wait 5 sec.

പിണറായി വിജയനെതിരെയുള്ള ആക്രമണത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിവർന്നുനിന്നു പ്രതിരോധിക്കുമെന്ന് സിപിഐഎം നേതാവ് പി രാജീവ്.ഇഡി റെയ്ഡ് പാർട്ടി നേതൃത്വത്തെക്കുറിച്ച് അവമതിപ്പ് ഉണ്ടാക്കുവാനുള്ള ഗൂഢാലോചനയാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ ഗാന്ധി കേരളത്തിൽ വരുമ്പോൾ ഉയർത്തിയ ചോദ്യമാണ് എന്തുകൊണ്ട് ഇഡി പിണറായി വിജയനെതിരെ നടപടിയെടുക്കുന്നില്ലയെന്നാണും സമൻസ് ലഭിച്ച കൂട്ടത്തിൽ പിണറായി വിജയനോ റിയാസോ ഇല്ലെന്നും പി രാജാവ് കൂട്ടിച്ചേർത്തു.ഇഡി റെയ്ഡിനുപിന്നിൽ കൃത്യമായ ​ഗൂഢാലോചനയുണ്ടെന്നും ഈ രാഷ്ട്രീയ ഗൂഢാലോചന കേരളം തിരിച്ചറിയുമെന്നും അദ്ദേഹം വ്യക്തമാക്കി.ഭരണകൂടത്തിന്റെ ചട്ടക്കൂട്ടിൽ മാത്രം ഇരിക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാരെന്നും പിണറായി വിജയനെതിരെയുള്ള ആക്രമണത്തെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം നിവർന്നുനിന്നു പ്രതിരോധിക്കുമെന്നും പി രാജീവ് കൂട്ടിച്ചേർത്തു.also read:കോൺഗ്രസ്സിൻ്റെയും ബിജെപിയുടെയും ഒത്തുകളി ജനങ്ങൾ മനസ്സിലാക്കും: കെ കെ ശൈലജ ടീച്ചർഅതേസമയം,കോൺ​ഗ്രസിൻ്റെയും ബി ജെ പി യുടെയും ഒത്തുകളി ജനങ്ങൾ മനസിലാക്കുമെന്ന് കെ കെ ശൈലജ ടീച്ചർ പ്രതികരിച്ചു. ഇ ‍ഡി റെയഡ് രാഷ്ട്രീയ പ്രേരിതമാണെന്നും ഇത്തരം റെയ്ഡ് കൊണ്ട് സി പി ഐ എം നെ ഇല്ലാതാക്കാൻ കഴിയില്ലെന്നും ശൈലജ ടീച്ചർ ഫേസ്ബുക്കിൽ കുറിച്ചു. പിണറായി വിജയനെതിരെ നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ ആക്രമണങ്ങളിൽ പ്രതികരിക്കുകയായിരുന്നു ശൈലജ ടീച്ചർ. പിണറായി വിജയനും കുടുംബത്തിനും എതിരെയുള്ള ​​ഗൂഢാലോചനയെ ശക്തമായി അപലപിക്കുകയെന്നും സി പി ഐ എമ്മിനെ കുടുതൽ കരുത്തുറ്റതാക്കാൻ അണിനിരക്കണമെന്നും ശൈലജ ടീച്ചർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ആവശ്യപ്പെട്ടു.The post ഭരണകൂടത്തിന്റെ ചട്ടക്കൂട്ടിൽ മാത്രം ഇരിക്കുന്നവരല്ല കമ്മ്യൂണിസ്റ്റുകാർ, ഇ ഡി റെയ്ഡിനെ നിവർന്നുനിന്ന് പ്രതിരോധിക്കുമെന്ന് പി രാജീവ് appeared first on Kairali News | Kairali News Live.