രാഷ്ട്രീയ പ്രതിയോഗികളെ ഇഡിയെ ഉപയോഗിച്ച് നിശബ്ദരാക്കാനുള്ള സംഘപരിവാർ നീക്കങ്ങൾക്ക് കേരളത്തിൽ കോൺഗ്രസ് ചൂട്ടുകത്തിച്ചു കൊടുക്കുകയാണെന്ന് എം സ്വരാജ്. ഇഡിയെയും സംഘപരിവാറിനെയും ഭയന്ന് കോൺഗ്രസിന്റെ സമുന്നതരായ നേതാക്കൾ ബിജെപി പാളയത്തിൽ അഭയം തേടുകയാണെന്നും അദ്ദേഹം പറഞ്ഞു. പിണറായി വിജയന്റെ വീട്ടിൽ ഇ ഡി നടത്തിയ റെയ്ഡിൽ പ്രതിഷേധിച്ച് എറണാകുളത്ത് നടന്ന പ്രതിഷേധ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഡൽഹിയിൽ മനീഷ് സിസോദിയയെ അറസ്റ്റ് ചെയ്തപ്പോൾ എന്തുകൊണ്ട് അരവിന്ദ് കെജ്രിവാളിനെ അറസ്റ്റ് ചെയ്യുന്നില്ല എന്ന് ചോദിച്ച കോൺഗ്രസ് നേതാക്കൾ അവിടെ പരാതിക്കാരുടെ വേഷത്തിലായിരുന്നു. കേരളത്തിലും അതേ നിലപാടാണ് കോൺഗ്രസ് തുടരുന്നത്. ഇഡിക്ക് ചൂട്ടുകത്തിച്ചു കൊടുക്കുന്ന സംഘപരിവാറിന്റെ വിശ്വസ്തരായ സേവകന്മാരായി കോൺഗ്രസ് മാറിയിരിക്കുന്നു.ALSO READ: ‘ഡീലുണ്ടാക്കിയവരേ, ആളും പ്രസ്ഥാനവും മാറിപ്പോയെന്നേ നിങ്ങളോട് പറയാനുള്ളൂ’; ഫാസിസ്റ്റ് അജണ്ടകൾക്ക് മുന്നിൽ മുട്ടുമടക്കിയ ചരിത്രം ഈ പ്രസ്ഥാനത്തിനില്ലെന്ന് സി പി ഐ എം കേരള2016-ൽ പിറന്നുവീണ ആളല്ല പിണറായി വിജയനെന്നും അടിയന്തരാവസ്ഥ ഉൾപ്പെടെയുള്ള കാലങ്ങളിൽ മൃഗീയമായ പീഡനങ്ങളും ജയിൽവാസവും അനുഭവിച്ച വ്യക്തിയാണ് അദ്ദേഹമെന്നും സ്വരാജ് ഓർമ്മിപ്പിച്ചു. സംഘപരിവാർ പലതവണ അദ്ദേഹത്തെ വധിക്കാൻ ശ്രമിച്ചിട്ടുണ്ട്. വെടിയുണ്ടകളെയും കൽത്തുറങ്കുകളെയും നേരിട്ടാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ട് വന്നത്. അതിനാൽ ഇഡിയെ കാണിച്ച് ഭയപ്പെടുത്താമെന്ന് ആരും കരുതേണ്ട.നിയമപരമായ ഏത് അന്വേഷണത്തെയും നേരിടാനുള്ള ചങ്കൂറ്റം സിപിഐഎമ്മിനുണ്ട്. എന്നാൽ അന്വേഷണത്തിന്റെ പേരിൽ പുകമറ സൃഷ്ടിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെങ്കിൽ അതിനെ രാഷ്ട്രീയമായിത്തന്നെ നേരിടും. ഓരോ തെരുവിലും ഇഡിയുടെ രാഷ്ട്രീയവും അതിന് പിന്തുണ നൽകുന്ന കോൺഗ്രസ്-സംഘപരിവാർ സഖ്യത്തിന്റെ അധമ രാഷ്ട്രീയവും തുറന്നുകാണിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ജനങ്ങളെ അണിനിരത്തിക്കൊണ്ട് ഇത്തരം രാഷ്ട്രീയ ഗൂഢാലോചനകളെ പരാജയപ്പെടുത്തുമെന്നും വരും നാളുകളിൽ ശക്തമായ സമരങ്ങളുമായി മുന്നോട്ട് പോകുമെന്നും സ്വരാജ് കൂട്ടിച്ചേർത്തു.The post ‘കോൺഗ്രസുകാർ സംഘപരിവാറിന് ചൂട്ടുക്കത്തിക്കുന്നു’; ആക്രമണങ്ങളെ നേരിട്ടാണ് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം മുന്നോട്ടു വന്നതെന്ന് എം സ്വരാജ് appeared first on Kairali News | Kairali News Live.