കേരളത്തിലെ പ്രധാനപ്പെട്ട രാഷ്ട്രീയ നേതാവ്. പത്ത് വർഷം കേരളത്തിന്റെ മുഖ്യമന്ത്രി. രാജ്യത്തെ പ്രധാനപ്പെട്ട കമ്മ്യൂണിസ്റ്റ് നേതാവ് പിണറായി വിജയൻ്റെ വീട്ടിൽ ഇ‍ ഡി റെയ്‍ഡ്. പിണറായി വിജയൻ്റെ കണ്ണൂരിലേയും തിരുവനന്തപുരത്തേയും വീടുകളിലും മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ വീട്ടിലുമാണ് ഇന്ന് നേരം വെളുത്തപ്പോൾ ഇഡി റെയ്ഡുമായി എത്തിയത്. പിണറായി വിജയൻ്റെ വീട്ടിലെ ഇ ഡി റെയ്ഡിന് പിന്നിൽ നടന്നതെന്തായിരുന്നു. ചോദ്യങ്ങൾ നിരവധിയാണ് എന്നാൽ ഉത്തരം ഒന്ന് മാത്രം കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടിയെ തകർക്കുക. അതിന് കോൺഗ്രസും ബി ജെ പി യും കൈകോർക്കുന്നതിൻ്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കാണുന്നത്.പിണറായി വിജയൻ്റെ മകളാണെന്നത് കൊണ്ട് വീണാ വിജയന് ഒരു ബിസിനസ് നടത്താൻ സാധിക്കില്ലേ. ഇന്ത്യയിലെ ഒരു സാധാരണ പൗരയായ വീണയ്ക്ക് ബിസിനസ് നടത്താനുള്ള എല്ലാ അവകാശവും ഈ നാട്ടിലുണ്ട്. പിന്നെയെന്താണ് ഇവിടെ നടക്കുന്നത്. ഒന്ന് മാത്രം വീണ പിണറായി വിജയൻ്റെ മകളാണ്. ബിസിനസ് നടത്തുന്ന വീണയുടെ അച്ഛൻ കമ്യൂണിസ്റ്റ് നേതാവായ പിണറായി വിജയനാണ്. പിണറായി വിജയനെതിരെയുള്ള ഈ നീക്കങ്ങൾ ഇന്നോ ഇന്നലെയോ ഉണ്ടായതാണെന്ന് കരുതുന്നുണ്ടോ? എങ്കിൽ അങ്ങനെയല്ല. വ്യക്തമായ തിരക്കഥ ഇതിന് പിന്നിൽ നടന്നിട്ടുണ്ട്. തെരഞ്ഞെടുപ്പിന് മുന്നേ തന്നെ രാഹുൽ ഗാന്ധി നിരന്തരം ചോദിച്ചത്, എന്തൊകൊണ്ട് പിണറായി വിജയനെതിരെ ഇ ഡി റെയ്‍ഡ് നടത്തുന്നില്ലെന്നതാണ്. ഇതാ ഇപ്പോൾ അത് നടന്നിരിക്കുന്നു. ഇത് യാദൃശ്ചികമാണെന്ന് കരുതേണ്ടതില്ല. കേരളത്തിൽ അധികാരമേറ്റയുടനെ വിഡി സതീശൻ മോദിയുമായി കൂടിക്കാഴ്ച നടത്തുന്നു അതിന് പിന്നാലെ തന്നെ ഇഡി റെയ്ഡിനായി എത്തുന്നു. വ്യക്തമായ ധാരണയുടെ പുറത്ത്.Also read: ആ നാടകവും കഴിഞ്ഞു; പിണറായി വിജയന്റെ തിരുവനന്തപുരത്തെയും വീട്ടിൽ നിന്നും ഇ ഡിയ്ക്ക് വെറും കയ്യോടെ മടക്കംകേരള നിയമസഭയിലേക്ക് മുന്ന് ബി ജെ പി നേതാക്കളെ ജയിപ്പിച്ച് വിട്ടതിൻ്റെ ഉപകാര സ്മരണ മോദി കോൺഗ്രസിനോട് കാണിക്കാതിരിക്കുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? എങ്കിൽ അതാണ് ഇവിടെ കണ്ടത്. കൃത്യമായ പ്ലാനിങ്ങോടെ ഇ ഡി യെ, മോദി പിണറായിയുടെ വീട്ടിലേക്ക് എത്തിക്കുന്നു. ബിജെപി ക്ക് പിണറായി വിജയനോടുള്ള ദേഷ്യം ചെറുതല്ല. രാജ്യത്ത് ആർ എസ് എസ് ഭരണ കൂടത്തിനെതിരെ ഏറ്റവും ശക്തമായി ശബ്ദിക്കുന്നത് പിണറായി വിജയനാണ്. അദ്ദേഹത്തെ തകർക്കുക. അതിലൂടെ പാർട്ടിയെ തകർക്കുക. എന്നാൽ പിണറായിയിൽ പിറന്ന പാർട്ടിയും പിണറായിയിൽ പിറന്ന വിജയനും ഇതിലുമേറെ പൊരുതിയാണ് ഇവിടെയെത്തിയത്. ഈ ഗിമ്മിക്കുകളൊന്നും പിണറായിയേയോ പാർട്ടിയേയോ ബാധിക്കില്ല.The post വി ഡി- മോഡി- ഇഡി ഡീലുണ്ടായതങ്ങനെ; വേട്ടയാടലിൻ്റ പ്ലാനിങ് appeared first on Kairali News | Kairali News Live.