തിരുവനന്തപുരം | എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ പരിശോധനക്കതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ഇത്തരത്തിലുള്ള പരിശോധന ഇഡി ആഗ്രഹിക്കാന്‍ തുടങ്ങിയിട്ട് കുറച്ച് കാലമായി. ഈ പരിശോധന ചിലര്‍ക്ക് മനസംതൃപ്തി നല്‍കിയെന്നും പ്രത്യേകിച്ച് രാഹുല്‍ ഗാന്ധിക്ക് സന്തോഷമായി കാണുമെന്ന് പിണറായി വിജയന്‍ പറഞ്ഞു.എന്തുകൊണ്ട് ഇഡി റെയ്ഡ് ചെയ്യുന്നില്ല. എന്തുകൊണ്ട് പിണറായി വിജയനെ അറസ്റ്റ് ചെയ്യുന്നില്ല എന്നാണ് രാഹുല്‍ ഗാന്ധി ചോദിച്ചുകൊണ്ടിരുന്നത്. തങ്ങളുടെ പാര്‍ട്ടിക്കാരല്ലാത്തവരുടെ നേതാക്കള്‍ക്കെതിരെ ഇഡിയുടെ കടന്നുകയറ്റം നടക്കട്ടെയെന്നാണ് കോണ്‍ഗ്രസ് കരുതുന്നത്. ഇതുകൊണ്ടൊന്നും ഞങ്ങള്‍ അവസാനിക്കാന്‍ പോകുന്നില്ല. ഒരു തുടക്കം മാത്രമായി മാത്രമേ ഇത് കാണുന്നുള്ളൂ. ഇത്തരത്തിലുള്ള നടപടികള്‍ കൊണ്ട് തളര്‍ത്തിക്കളയാമെന്ന് കരുതേണ്ടെന്ന് പിണറായി വിജയന്‍ പറഞ്ഞു. വന്ന ഇ ഡി ടീം നിര്‍ദേശം അനുസരിച്ച് വരുന്നതാണ്, അധികൃതര്‍ പറയുന്നത് അനുസരിക്കാന്‍ അവര്‍ക്കാകു. പാര്‍ട്ടിയുടെ അകമഴിഞ്ഞ പിന്തുണയാണ് ലഭിച്ചത്. പാര്‍ട്ടി ശത്രുക്കള്‍ കൊത്തിവലിക്കാന്‍ തയാറായിട്ടുള്ള ഘട്ടത്തില്‍ പാര്‍ട്ടി പിന്തുണ നല്‍കി. ആ പിന്തുണക്ക് ഒരു കുറവും ഉണ്ടായിട്ടില്ലെന്നും പിണറായി പറഞ്ഞു