‘മേപ്പുരയില്ലാത്തവന് എന്ത് തീപ്പൊരി ? അതാള് വേറെയാണ്’; കെ.ടി ജലീൽ

Wait 5 sec.

മുഖ്യമന്ത്രി പിണറായി വിജയനെതിരെയുള്ള നീക്കങ്ങളെ ശക്തമായ ഭാഷയിൽ വിമർശിച്ച് കെ.ടി ജലീൽ. കേരള നിയമസഭയിൽ തൻ്റെ ഇരു കരങ്ങളും ഉയർത്തിപ്പിടിച്ച് “ഈ കൈകൾ ശുദ്ധമാണ്, ആരെയും ഭയപ്പെടേണ്ടതില്ല” എന്ന് പ്രഖ്യാപിച്ച പിണറായി വിജയനെ സ്പർശിക്കാൻ കേന്ദ്ര-സംസ്ഥാന അന്വേഷണ ഏജൻസികൾക്ക് കഴിയില്ലെന്ന് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞു.വലതുപക്ഷ പാർട്ടികളും മാധ്യമങ്ങളും ഒന്നടങ്കം വേട്ടയാടാൻ ശ്രമിച്ചിട്ടും ആ മനുഷ്യനെ ഒന്നും ചെയ്യാൻ ആർക്കും സാധിച്ചിട്ടില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. നരേന്ദ്ര മോദിയുടെ രാഷ്ട്രീയ ദർശനത്തെ നഖശിഖാന്തം എതിർത്ത വ്യക്തിയാണ് മുഖ്യമന്ത്രി. തൻ്റെ സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് കേരളത്തിൽ വന്ന് പ്രസംഗിച്ച കേന്ദ്ര ആഭ്യന്തരമന്ത്രിയോട് “അതിന് ആ തടി പോരെന്ന്” തിരിച്ചടിച്ച ധീരനാണ് പിണറായി വിജയനെന്നും ജലീൽ വിശേഷിപ്പിച്ചു.ALSO READ: ഇഡിയെ ദുരുപയോ​ഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു, വിമർശിച്ച് അരവിന്ദ് കെജ്രിവാൾപോസ്റ്റിന്റെ പൂർണരൂപംമേപ്പുരയില്ലാത്തവന് എന്ത് തീപ്പൊരി?കേരള നിയമസഭയിൽ തൻ്റെ ഇരു കരങ്ങളും ഉയർത്തിപ്പിടിച്ച് “ഈ കൈകൾ ശുദ്ധമാണ്, ആരെയും ഭയപ്പെടേണ്ടതില്ലെന്ന്”യാതൊരു സങ്കോചവുമില്ലാതെ പ്രഖ്യാപിച്ച പിണറായി വിജയൻ്റെ ദേഹത്ത് സ്പർശിക്കാൻ കേന്ദ്ര-കേരള സർക്കാരുകളുടെ സംവിധാനങ്ങൾ അടപടലം ഇറങ്ങി വന്നാലും നടക്കില്ല. അതാള് വേറെയാണ്.കള്ളക്കേസുകളും ജയിലുകളും മർദ്ദനങ്ങളും എത്ര നേരിട്ട മനുഷ്യനാണ് പിണറായി വിജയൻ. വലതുപക്ഷ പാർട്ടികളും മാധ്യമങ്ങളും മുഴുവൻ തൻ്റെ ഒരു റാത്തൽ ഇറച്ചിക്കായി പേ പിടിച്ച് ഓടി നടന്നിട്ടും ആ മനുഷ്യനെ ആർക്കും ഒരു ചുക്കും ചെയ്യാനായില്ല.മോദിയുടെ രാഷ്ട്രീയ ദർശനത്തെ നഖശിഖാന്തം എതിർത്ത പിണറായി, തൻ്റെ സർക്കാരിനെ വലിച്ച് താഴെയിടുമെന്ന് കേരളത്തിൽ വന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പ്രസംഗിച്ചപ്പോൾ “അതിന് ആ തടി പോരെന്ന്” തിരിച്ചടിച്ച് പോരാട്ട വീര്യം തെളിയിച്ച ധീരനാണ്.പിണറായി അരുതാത്തതൊന്നും ചെയ്യില്ലെന്ന് അദ്ദേഹത്തെ അടുത്ത് മനസ്സിലാക്കിയവർക്കെല്ലാം ഉറപ്പാണ്. സഖാവെ, കൂടെയുണ്ട്, ഏതറ്റം വരെയും.The post ‘മേപ്പുരയില്ലാത്തവന് എന്ത് തീപ്പൊരി ? അതാള് വേറെയാണ്’; കെ.ടി ജലീൽ appeared first on Kairali News | Kairali News Live.