ഇഡിയെ ദുരുപയോ​ഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു, വിമർശിച്ച് അരവിന്ദ് കെജ്രിവാൾ

Wait 5 sec.

ഇഡി റെയ്ഡ് കോൺഗ്രസ് – ബിജെപി ബന്ധത്തെ തുറന്നുകാട്ടുന്നുവെന്ന് അരവിന്ദ് കെജ്രിവാൾ. ഇഡിയെ ദുരപയോഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നുവെന്നും അദ്ദേഹം പ്രതികരിച്ചു. കോൺഗ്രസിന്റെ പരാതിക്ക് പിന്നാലെയാണ് റെയ്ഡെന്നും കോൺഗ്രസ് ബിജെപി ബന്ധത്തെ തുറന്നുകാട്ടുന്നുവെന്നും അരവിന്ദ് കെജ്രിവാൾ കൂട്ടിച്ചേർത്തു. എക്സിലൂടെയാണ് അദ്ദേ​ഹം പ്രതികരിച്ചത്.പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ തിരുവനന്തപുരത്തെ വാടക വീട്ടിലും കണ്ണൂരിലെ വീട്ടിലുമടക്കം 12 ഇടങ്ങളിലാണ് എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത്. ദീർഘ നാളത്തെ ഇടവേളയ്ക്ക് ശേഷം ആണ് കേസുമായി രം​ഗത്ത് വരുന്നത്. റെയ്ഡുമായി ബന്ധപ്പെട്ട് മാധ്യമങ്ങൾക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു. രാവിലെ ആറുമണി മുതൽ ആണ് റെയ്ഡ് തുടങ്ങിയത്. എന്നാൽ റെയ്ഡിൽ നിന്ന് ഇഡിക്ക് ഒന്നും കണ്ടെത്താൻ സാധിച്ചില്ല.also read:‘ഉത്സവ പറമ്പിലെ പോക്കറ്റടിക്കാരനെ പോലെയാണ് വിഡി സതീശൻ പെരുമാറിയിരുന്നത്’, റെയ്ഡിന്റെ ഉദ്ദേശം അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകുമെന്ന് എം ബി രാജേഷ്സംഭവത്തിൽ സംസ്ഥാനത്തൊട്ടാകെ രാവിലെ മുതൽ സിപിഐഎം വ്യാപക പ്രതിഷേധമാണ് സംഘടിപ്പിച്ചിരുന്നത്. ദില്ലിയിൽ ഇ ഡി ആസ്ഥാനത്തേക്കും സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബി അടക്കമുള്ള നേതാക്കൾ പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചിരുന്നു. മാർച്ചിനുനേരെ യാതൊരു മുന്നറിയിപ്പുമില്ലാതെയാണ് പോലീസ് അക്രമം അഴിച്ചുവിട്ടത്. എം എ ബേബിയെ വലിച്ചിഴച്ചാണ് പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്.The post ഇഡിയെ ദുരുപയോ​ഗം ചെയ്ത് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നു, വിമർശിച്ച് അരവിന്ദ് കെജ്രിവാൾ appeared first on Kairali News | Kairali News Live.