നടന്നത് സംഘപരിവാറിന്റെ രാഷ്ട്രീയ വേട്ടയെന്ന് പി എ മുഹമ്മദ് റിയാസ് എംഎൽഎ. ഇഡിയല്ല അതിനേക്കാൾ വലിയ ഡി വന്നാലും പേടിയില്ലെന്നാണ് അദ്ദേഹം പ്രതികരിച്ചത്. തന്റെ വീടിനുമുന്നിലെത്തിയാണ് മുഹമ്മദ് റിയാസ് മാദ്ധ്യമങ്ങളോട് സംസാരിച്ചത്. സിപിഐഎമ്മിൽ പ്രവർത്തിക്കുന്നത് മന്ത്രിയാകുമോ എംഎൽഎ ആകുമോ എന്ന് നോക്കിയല്ല വന്നതെന്നും എന്നാൽ ഇത്തരം ഭീഷണികൾ നേരിടേണ്ടി വരുമെന്ന് ഉറപ്പായിരുന്നുവെന്നും റിയാസ് പറഞ്ഞു.ഇത്തരം സംഗതി കാണിച്ച് പേടിപ്പിക്കാൻ നോക്കണ്ടെന്നും തല പോയാലും മതനിരപേക്ഷതയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തുThe post ഇഡിയല്ല അതിനേക്കാൾ വലിയ ‘ഡി’ വന്നാലും പേടിയില്ല, തല പോയാലും മതനിരപേക്ഷതയ്ക്ക് വേണ്ടിയുള്ള പോരാട്ടം തുടരുമെന്ന് പി എ മുഹമ്മദ് റിയാസ് appeared first on Kairali News | Kairali News Live.