മുളപ്പിച്ച പയറെന്തുകൊണ്ട് കൂടുതൽ നല്ലതായി? അറിയാം ചില സത്യങ്ങൾ

Wait 5 sec.

നമ്മുടെ ശരീരത്തിന് ഏറ്റവും കൂടുതൽ വേണ്ടുന്നതാണ് പ്രൊട്ടീനുകളും മറ്റ് വിറ്റാമിനുകളും. പ്രോട്ടീൻ അടങ്ങിയിരിക്കുന്ന ഭക്ഷണ സാധനങ്ങൾ ഉപയോ​ഗി​ക്കുകയെന്നത് ആരോ​ഗ്യത്തിന് അനിവാര്യമാണ്. മാംസങ്ങളിലും കൂടാതെ പയർ വർ​ഗങ്ങളിലുമൊക്കെയാണ് കൂടുതൽ പ്രോട്ടീൻ അടങ്ങിയിരിക്കുന്നത്. അതിനാൽ തന്നെ ഇവ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടുന്നത് അത്യാവശ്യമാണ്. പലപ്പോഴും നിങ്ങളുടെ ഡോക്ടറും ഡയറ്റീഷ്യനുമൊക്കെ പറഞ്ഞ മറ്റൊരു കാര്യമില്ലേ മുളപ്പിച്ച പയ‌ർ വർ​ഗങ്ങൾ കഴിക്കണമെന്നത്. എന്നാൽ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്താണ് ഇതിന് കാരണമെന്ന്. മുളപ്പിച്ചതും മുളപ്പിക്കാത്തതും തമ്മിലുള്ള വ്യത്യാസമെന്താണെന്ന്.ചെറുപയർ, വൻപയർ, കടല പയർ വർഗങ്ങൾ മുളപ്പിച്ച് ഉപയോഗിച്ചാൽ പോഷകഗുണം ഇരട്ടിയിലധികം ആകുമെന്ന് പലരും അറിയാതെ പോകുന്നു. പ്രോട്ടീനുകളുടെയും വിറ്റാമിനുകളുടെ കലവറയാണ് മുളപ്പിച്ച ചെറുപയർ. ഇവ സ്ഥിരമായി കഴിക്കുന്നത് ആരോ​ഗ്യത്തിന് ​ഗുണം ചെയ്യുമെന്ന് വിദ​ഗ്ധർ പറയുന്നുണ്ട്. മുളച്ച് വരുന്ന പയറ് വർഗ്ഗങ്ങളിൽ ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് ​ഹൃദയാരോ​ഗ്യത്തിന് ​ഗുണം ചെയ്യും. ഇവ നല്ല കൊളസ്ട്രോൾ കൂട്ടാൻ സഹായിക്കുന്നു എന്നതും തെളിയിക്കപ്പെട്ടതാണ്. ആൻ്റി ഇൻഫ്ലമേറ്ററി ഗുണങ്ങളും ഒമേഗ 3 ഫാറ്റി ആസിഡിനുണ്ട്. കാർബോഹൈഡ്രേറ്റുകളും പ്രോട്ടീനുകളും ദഹിപ്പിക്കുന്ന പ്രോട്ടിയോലൈറ്റിക് എൻസൈമുകൾ ഇതിൽ അടങ്ങിയിരിക്കുന്നു.Also read: ആദ്യ ഒരു മണിക്കൂർ നിർണായകം, മഴക്കാലത്തും വേനൽക്കാലത്തും പാമ്പുകടിയേൽക്കാനുള്ള സാധ്യതകളെക്കുറിച്ച് ലോകാരോഗ്യ സംഘടന പറയുന്നത്അർബുദ കാരണമാകുന്ന ഏജന്റുകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കുന്ന എൻസൈമായ ഗ്ലൂക്കോറാഫനിൻ മുളപ്പിച്ച പയറ് വർഗ്ഗങ്ങളിൽ 10 മുകൽ 100 ഇരട്ടി വരെ ഉണ്ട്. കൂടാതെ അയേൺ കണ്ടൻ്റും ഇതിൽ ധാരളമുണ്ട്. ഇത് ഹീമോ​ഗ്ലോബിൻ വർധിപ്പിക്കാനും സഹായിക്കുന്നു. മുളപ്പിച്ച പയറിൽ എൻസൈമുകൾ ധാരാളമുണ്ട്. ഇത് ദഹന പ്രവർത്തനങ്ങൾ വർധിപ്പിക്കാൻ സഹായിക്കും. അകാല വാർധക്യം തടയുന്ന നിരവധി ആന്റി ഓക്സിഡന്റുകൾ മുളപ്പിച്ച പയറിൽ ഉണ്ട്.The post മുളപ്പിച്ച പയറെന്തുകൊണ്ട് കൂടുതൽ നല്ലതായി? അറിയാം ചില സത്യങ്ങൾ appeared first on Kairali News | Kairali News Live.