മൂന്ന് ദിവസത്തെ സി പി ഐ എം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ചർച്ചകൾ കഴിഞ്ഞ ദിവസം പൂർത്തിയായിരുന്നു. കേരളത്തിൽ പാർട്ടിക്കേറ്റ തിരിച്ചടിയിൽ വിശദമായ ചർച്ചയാണ് കേന്ദ്ര കമ്മറ്റി യോഗത്തിൽ നടന്നത്. വിലക്കയറ്റം, ഇന്ധന പ്രതിസന്ധി ഉൾപ്പെടെ രാജ്യത്തെ പൊതു രാഷ്ട്രീയ സാഹചര്യങ്ങളെ കുറിച്ചുള്ള ചർച്ചയും കഴിഞ്ഞദിവസം നടന്നിരുന്നു.വിദ്യാർഥി പ്രസ്ഥാനത്തിൻറെ കടമകളെ കുറിച്ചുള്ള രേഖ പൊളിറ്റ് ബ്യൂറോ അംഗം അരുൺകുമാർ അവതരിപ്പിച്ച ചർച്ച പൂർത്തിയാക്കി. ഇതിന് പുറമേ ഫെബ്രുവരി 12 ന് നടന്ന അഖിലേന്ത്യ പണിമുടക്കിനെ കുറിച്ചുള്ള അവലോകന റിപ്പോർട്ട് തപൻ സെൻ അവതരിപ്പിച്ചു. ഇതിന്മേലുള്ള അവലോകനം ഇന്നും തുടരും.Also read: ഇൻസ്റ്റഗ്രാമിൽ തിരിച്ചെത്തി കോക്രോച്ച് ജനതാ പാർട്ടി; ഹാക്ക് ചെയ്ത അക്കൗണ്ട് വീണ്ടെടുത്തുഇന്ന് ചർച്ചകൾക്ക് ജനറൽ സെക്രട്ടറി എം എ ബേബി മറുപടി നൽകും. കേരളത്തിൽ നിന്നുള്ള കേന്ദ്ര കമ്മിറ്റി അംഗങ്ങളും യോഗത്തിൽ പങ്കെടുക്കുന്നതിനായി ദില്ലിയിൽ എത്തിയിരുന്നു. ചർച്ചകളുടേയും അവലോകനങ്ങളുടേയും അടിസ്ഥാനത്തിലാകും പുതിയ തീരുമാനങ്ങൾ കൈക്കൊള്ളുക.The post മൂന്ന് ദിവസത്തെ സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗം ഇന്ന് അവസാനിക്കും appeared first on Kairali News | Kairali News Live.