കാസർഗോഡ് ഭർതൃവീട്ടുകാരുടെ മുന്നിൽവെച്ച് ആസിഡ് കഴിച്ച് ജീവനൊടുക്കി യുവതി. കാസർഗോഡ് പാണലത്താണ് സംഭവം. ചർലടുക്ക സ്വദേശി ഫാത്തിമത്ത് സുഫൈദ ആണ് മരിച്ചത്. 24 വയസായിരുന്നു.ALSO READ: പൂച്ച പെറ്റുകിടക്കുന്ന ഖജനാവല്ല, ട്രഷറിയിൽ ബാക്കിയുള്ളത് 5429 കോടി രൂപ; നിർണായക വിവരം കൈരളി ന്യൂസിന്യുവതിയുടെ മരണത്തിൽ ആരോപണവുമായി കുടുംബം രംഗത്തെത്തി. ഭർതൃ വീട്ടുകാരുടെ പീഡനത്തെ തുടർന്നാണ് യുവതി ജീവനൊടുക്കിയതെന്നാണ് ഇവരുടെ പരാതി. സുഫൈദയുടെ സ്വർണം ആവശ്യപ്പെട്ട് ഭർതൃവീട്ടുകാർ നിരന്തര പീഡിപ്പിച്ചിരുന്നതായി കുടുംബം പറയുന്നു. സംഭവത്തിൽ വിദ്യാനഗർ പൊലീസിൽ പരാതി നൽകി. ഭർത്താവ് ആദിൽ നിലവിൽ പൊലീസ് കസ്റ്റഡിയിലാണ്.The post കാസർഗോഡ് ഭർതൃവീട്ടുകാരുടെ മുന്നിൽവെച്ച് യുവതി ആസിഡ് കഴിച്ച് ജീവനൊടുക്കി appeared first on Kairali News | Kairali News Live.