കോർപ്പറേറ്റുകൾ ഇന്ത്യുടെ സമ്പദ് വ്യവസ്ഥിൽ മുന്നിൽ വന്നുവെന്ന് സി ഐ ടി യു അഖിലേന്ത്യ വൈസ് പ്രസിഡൻ്റ് ജെ മേഴ്സിക്കുട്ടിയമ്മ. തിരുവനന്തപുരത്ത് കെജിഒഎ സംസ്ഥാന സമ്മേളനത്തിൽ തീവ്ര വലതുപക്ഷ നയങ്ങളും പൊതുമേഖലയുടെ ഭാവിയും എന്ന വിഷയത്തിൽ സെമിനാർ അവതരിപ്പിക്കുകയായിരുന്നു മേഴ്സിക്കുട്ടിയമ്മ. വലിയ വിലകൊടുത്ത് കൊണ്ടാണ് രാജ്യം സ്വാതന്ത്ര്യം നേടിയത്.എന്നാൽ ഇന്ന് രാജ്യം ഭരിക്കുന്നവർ അവരുടെ താത്പര്യങ്ങൾ മാത്രമാണ് സംരക്ഷിക്കുന്നത്. അതിനായി വർഗീയതയെയാണ് കൂട്ടുപിടിച്ചുകൊണ്ടിരിക്കുന്നത്. ആഗോള മൂലധന ശക്തികൾ രാജ്യത്ത് പിടിമുറുക്കിയെന്നും അവർ പറഞ്ഞു. വർഗീയതയെ ഉപയോഗിച്ച് ജനങ്ങളെ ഭിന്നിപ്പിക്കുന്ന തരത്തിലേക്ക് മാറി. ലാഭം മാത്രം ലക്ഷ്യമാക്കുന്ന കോർപ്പറേറ്റ്കൾ ഉണ്ടായെന്നും പെട്രോൾ വില അനുദിനം ഉയരുരകയാണെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു. അതിതീവ്ര സ്വേച്ഛാധിപത്യ നയങ്ങളാണ് ഇപ്പോൾ നിലനിൽക്കുന്നത്.Also read: കൊലപാതകികളെ സംരക്ഷിക്കുന്ന കോൺഗ്രസ്, ധീരജ് വധക്കേസ് പ്രതി നിഖിൽ പൈലിയെ ഡിസിസി അംഗമാക്കിയ നടപടി പ്രതിഷേധാർഹം: സി വി വർഗീസ്തൊഴിൽ സുരക്ഷാ നിയമങ്ങളെല്ലാം ഇന്ന് ഇല്ലാതായി. സത്യപ്രതിജ്ഞ ചടങ്ങിൽ വന്ദേമാതരം പൂർണമായി അവതരിപ്പിച്ച് അതിൽ വർഗീയ അജണ്ട കൂടി കൂട്ടി കലർത്തി. മുഖ്യമന്ത്രി വി ഡി സതീശൻ പറഞ്ഞത് അത് ശ്രദ്ധിച്ചില്ല എന്നതാണ്. എന്നാൽ ശ്രദ്ധിച്ചില്ല എന്ന് മാത്രമാണ് പറയുന്നത് തെറ്റാണെന്ന് പറയുന്നില്ല. തുടക്കത്തിൽ തന്നെ നിലപാട് എന്ത് എന്നുള്ളത് വ്യക്തമായെന്നും ഒരു മായാജാലവും വിസ്മയവും കൊണ്ടുവരാൻ പോകുന്നില്ലെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.The post കോർപ്പറേറ്റുകൾ ഇന്ത്യയുടെ സമ്പദ്‍വ്യവസ്ഥയിൽ മുന്നിൽ വന്നു; രാജ്യം ഭരിക്കുന്നവർ അവരുടെ താത്പര്യം സംരക്ഷിക്കുന്നു: ജെ മേഴ്‌സികുട്ടി അമ്മ appeared first on Kairali News | Kairali News Live.