രത്തൻ ഖേൽക്കറുടെ നിയമനത്തിൽ കോൺ​ഗ്രസിൽ ഭിന്നത; അഭിപ്രായം പറയാനില്ലെന്ന് കെ സി വേണു​ഗോപാൽ

Wait 5 sec.

കേരളത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ രത്തൻ ഖേൽക്കറെ മുഖ്യമന്ത്രി വി ഡി സതീശന്റെ സെക്രട്ടറിയായി നിയമിച്ചതിൽ പ്രതികരിക്കാതെ മുതിർന്ന നേതാവും എഐസിസി ജനറൽ സെക്രട്ടയുമായ കെ സി വേണു​ഗോപാൽ. അത്തരം കാര്യങ്ങൾ തീരുമാനിക്കുന്നത് ഭരണത്തിലിരിക്കുന്നവരാണ് എന്നും താൻ അഭിപ്രായം പറയാനില്ലെന്നുമായിരുന്നു കെ സി വേണു​ഗോപാൽ പറഞ്ഞത്.രത്തൽ ഖേൽക്കറെ ദ്രുത​ഗതിയിൽ, രാഹുൽ ​ഗാന്ധി ആവശ്യപ്പെട്ട കൂൾ ഓഫ് ടൈം പോലും പാലിക്കാതെ മുഖ്യമന്ത്രിയുടെ സെക്രട്ടറിയാക്കിയത് സംശയനിഴലിൽ നിൽക്കവെയാണ് കെ സി വേണു​ഗോപാലിന്റെ പ്രതികരണം. തെരഞ്ഞെടുപ്പ് കമ്മീഷന്റെ അറിയിപ്പിൽ ബിജെപിയുടെ സീൽ പതിച്ചതിനെ ന്യായീകരിക്കുകയും ലക്ഷങ്ങളുടെ വോട്ടവകാശം ഇല്ലാതാക്കിയ എസ്‌ഐആറിന്‌ നേതൃത്വം നൽകുകയും ചെയ്‌തതിൽ ഇപ്പോഴും സംശയനിഴലിലാണ് രത്തൻ ഖേൽക്ക‌ർ.ALSO READ: പൂച്ച പെറ്റുകിടക്കുന്ന ഖജനാവല്ല, ട്രഷറിയിൽ ബാക്കിയുള്ളത് 5429 കോടി രൂപ; നിർണായക വിവരം കൈരളി ന്യൂസിന്പശ്‌ചിമ ബംഗാളിലെ സിഇഒയെ ബിജെപി സർക്കാർ ചീഫ്‌ സെക്രട്ടറിയായി നിയമിച്ചതിനെതിരെ കോൺഗ്രസുൾപ്പെടെ ശക്തമായി വിമർശിച്ചിരുന്നു. മോഷണം വലുതാണെങ്കില്‍ പ്രതിഫലവും വലുതാണ്‌ എന്നായിരുന്നു ബം​ഗാളിലെ നിയമനത്തെക്കുറിച്ച് രാഹുൽ​ഗാന്ധി പറഞ്ഞത്. ഇതേ സമയത്ത് തന്നെയാണ് കേരളത്തിലെയും നിയമനം എന്നതാണ് ശ്രദ്ധേയം.The post രത്തൻ ഖേൽക്കറുടെ നിയമനത്തിൽ കോൺ​ഗ്രസിൽ ഭിന്നത; അഭിപ്രായം പറയാനില്ലെന്ന് കെ സി വേണു​ഗോപാൽ appeared first on Kairali News | Kairali News Live.